TRENDING:

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശബരിമല: ശബരിമലയിലെ നിരോധനാജ്ഞയുടെ കാലാവധി നാലുദിവസത്തേക്ക് കൂടി നീട്ടി. ജില്ലാ കളക്ടറാണ് നിരോധനാജ്ഞയുടെ കാലാവധി നവംബര്‍ 26 വരെ നീട്ടിയത്.
advertisement

ഇലവുങ്കല്‍, നിലയ്ക്കല്‍,പമ്പ, സന്നിധാനം, എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നാലുദിവത്തേക്ക് നീട്ടിയത്.

കേരളത്തിന് എന്തിനാണ് പണം നിഷേധിച്ചതെന്ന് മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി

ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും സ്‌പെഷ്യല്‍ ഓഫീസറിന്റെയും റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാണ് കളക്ടര്‍ വിഷയത്തില്‍ തീരുമാനമെടുത്തത്.

അതേസമയം അയ്യപ്പന്മാരുടെ സമാധാനപരമായ ദര്‍ശനത്തിനോ ശരണംവിളിക്കോ നിയന്ത്രണമില്ല. . തീര്‍ഥാടകര്‍ക്ക് ഒറ്റയ്‌ക്കോ സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ തടസ്സമുണ്ടാകില്ലെന്ന് ഉത്തരവില്‍ പറയുന്നു.

advertisement

ഇതിനുമുമ്പ് തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും നടതുറന്ന സമയത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി