TRENDING:

ആരാണ് വിളിച്ചതെന്ന് ഓര്‍മ്മയില്ലെന്ന് ശ്രീധരന്‍പിള്ള

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തെ പരാമര്‍ശിച്ചു നടത്തിയ പ്രസംഗത്തില്‍ നിലപാട് മാറ്റി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.
advertisement

യുവതികള്‍ എത്തിയാല്‍ ക്ഷേത്ര നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉപദേശം തേടുന്നതിനു തന്ത്രി വിളിച്ചെന്നു പറഞ്ഞതാണ് ശ്രീധരന്‍പിള്ള ഇപ്പോള്‍ മാറ്റിപ്പറഞ്ഞത്.

തന്ത്രിയെന്നല്ല തന്ത്രി കുടുംബത്തിലെ ആരെങ്കിലുമാകാം വിളിച്ചതെന്നാണു താന്‍ ഉദ്ദേശിച്ചത്. കണ്ഠര് രാജീവര് വിളിച്ചോ എന്നറിയില്ല. വിളിച്ചിട്ടില്ലെന്ന് രാജീവര് പറഞ്ഞെങ്കില്‍ അതാണ് ശരി. തന്നെ ആരാണ് വിളിച്ചതെന്ന് ഓര്‍മയില്ലെന്നുംശ്രീധരന്‍ പിള്ള പറഞ്ഞു.

advertisement

യുവതികള്‍ എത്തിയാല്‍ നട അടച്ചിടുന്നതിനെക്കുറിച്ച് രാജീവര് ഉപദേശം ചോദിച്ചെന്നായിരുന്നു പ്രസംഗത്തിനിടെ ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നത്. കോഴിക്കോട് യുവമോര്‍ച്ച യോഗത്തിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ശ്രീധരന്‍ പിള്ളയോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നു വ്യക്തമാക്കി തന്ത്രി കണ്ഠര് രാജീവര് രംഗത്തെത്തിയിരുന്നു. ഇക്കാര്യം വിവാദമായതിനെ തുടര്‍ന്ന് ദേവസ്വം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയിലാണ് തന്ത്രി ഇക്കാര്യം അറിയിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആരാണ് വിളിച്ചതെന്ന് ഓര്‍മ്മയില്ലെന്ന് ശ്രീധരന്‍പിള്ള