ശബരിമലയില്‍ പൊലീസിന്റെ പാസ് വേണമെന്ന നിര്‍ദ്ദേശം ലംഘിക്കുമെന്ന് എം.ടി രമേശ്

Last Updated:
കോഴിക്കോട്: ശബരിമല ദര്‍ശനത്തിനെത്തുന്നവര്‍ പൊലീസ് സ്റ്റേഷനിലെത്തി പാസ് വാങ്ങണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം ബി.ജെ.പി ലംഘിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്.
സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധമായ ഉത്തരവുകള്‍ പാലിക്കേണ്ട ബാധ്യത ജനങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍.ഡി.എ സംഘടിപ്പിച്ച ശബരിമല സംരക്ഷണ രഥയാത്രയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു എം.ടി രമേശ്.
മണ്ഡല കാലത്ത് ആയിരക്കണക്കിന് വാഹനങ്ങള്‍ പാസില്ലാതെ ശബരിമലയിലെത്തും. തടുക്കാന്‍ തന്റേമുണ്ടെങ്കില്‍ പിണറായി വിജയന്‍ തടയട്ടെ. പിണറായി വിജയന്‍ വിശ്വാസികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ ചെറുക്കേണ്ടത് എല്ലാ വിശ്വാസികളുടേയും കടമയാണെന്നും എം.ടി രമേശ് പറഞ്ഞു.
advertisement
യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ച് യുവതികളെ ശബരിമലയില്‍ കയറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ടോയെന്ന് പിണറായി വ്യക്തമാക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയില്‍ പൊലീസിന്റെ പാസ് വേണമെന്ന നിര്‍ദ്ദേശം ലംഘിക്കുമെന്ന് എം.ടി രമേശ്
Next Article
advertisement
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
  • കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.

  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.

  • ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

View All
advertisement