ബറ്റാലിയന്‍ മാറ്റം ലഭിച്ചതിനെ തുടർന്ന് അഞ്ച് ദിവസത്തെ ലീവിന് നാട്ടിലെത്തിയ വസന്തകുമാർ കഴിഞ്ഞ ഒൻപതാം തിയതിയാണ് ജമ്മുവിലേക്ക് തിരികെ പോയത്. തിരിച്ച് പുതിയ ബറ്റാലിയനില്‍ ചേര്‍ന്നതിന് പുറകേയാണ് ദുരന്തവാര്‍ത്തയെത്തിയത്. വസന്തകുമാറിന്‍റെ അച്ഛന്‍ വാസുദേവൻ മരിച്ച് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് വസന്തകുമാറിന്റെ വീരമൃത്യു.
വ്യാഴാഴ്ച വൈകിട്ടോടെയാണ് വസന്തകുമാര്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം വസന്തകുമാറിന്ന്ന്റെ ഭാര്യാ സഹോദരന്‍ വിളിച്ചു പറയുന്നത്. വാര്‍ത്ത സ്ഥിരീകരിക്കാന്‍ ഡൽഹിയിലെ സുഹൃത്തുമായി ബന്ധപ്പെട്ടെങ്കിലും വി വി വസന്തകുമാറെന്ന ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാത്രമായിരുന്നു അറിയാന്‍ കഴിഞ്ഞത്. വസന്തകുമാറിന്‍റെ ബറ്റാലിയന്‍ നമ്പര്‍ അറിയാത്തതിനാല്‍ ആദ്യം സ്ഥിരീകരണം ലഭിച്ചില്ല. എന്നാല്‍ കുറച്ച് സമയങ്ങള്‍ക്കുള്ളില്‍ വാട്സാപ്പില്‍ വസന്തകുമാറിന്റെ ഫോട്ടോ ആക്രമണത്തില്‍ മരിച്ചവരുടെ കൂടെ പ്രചരിച്ചിരുന്നു. പിന്നീട് അഞ്ച് മണിയോടെയാണ് ഔദ്യോഗീക സ്ഥിരീകരണം ലഭിച്ചത്.
അമ്മ: ശാന്ത, അച്ഛന്‍: പരേതനായ വാസുദേവന്‍, ഭാര്യ: ഷീന, സഹോദരി: വസന്ത. സ്കൂൾ വിദ്യാർഥികളായ രണ്ട് മക്കളുമുണ്ട് വസന്തകുമാറിന്.