TRENDING:

വസന്ത കുമാറിന്റെ കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കും; മൃതദേഹം ജന്മനാട്ടിലെത്തിച്ചു

Last Updated:

കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലക്കിടി: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സിആര്‍പിഎഫ് ഭടന്‍ ഹവില്‍ദാര്‍ വി വി വസന്ത കുമാറിന്റെ ഭൗതിക ശരീരം വയനാട് ലക്കിടിയിലെ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് എത്തിച്ചു. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആയിരങ്ങളാണ് ജവാന്റെ മൃതദേഹത്തിന് അന്തിമാഞ്ജലി അര്‍പ്പിക്കാനെത്തിയിരിക്കുന്നത്. രാത്രിയോടെ കുടുംബ ശ്മശാനത്തിലാണ് ചടങ്ങുകള്‍ നടക്കുക
advertisement

എയര്‍ ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തില്‍ കരിപ്പുര്‍ വിമാനത്താവളത്തില്‍ പകല്‍ രണ്ടിന് എത്തിച്ച മൃതദേഹം വ്യവസായ മന്ത്രി ഇപി ജയരാജന്റെ നേതൃത്വത്തില്‍ സംസ്ഥാന ബഹുമതികളോടെയാണ് ഏറ്റുവാങ്ങിയത്. മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, ഡോ. കെ ടി ജലീല്‍, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരും അന്ത്യോപചാരം അര്‍പ്പിച്ചു.

Also Read: 'ജീവത്യാഗം വെറുതെയാകില്ല, തിരിച്ചടിക്കാന്‍ സൈന്യത്തിനു പൂര്‍ണസ്വാതന്ത്ര്യം': പ്രധാനമന്ത്രി

വിമാനത്താവളത്തില്‍ 45 മിനിറ്റ് പൊതുദര്‍ശനത്തിനു അനുവദിച്ച ശേഷമായിരുന്നു ജന്മനാടായ വയനാടിലേക്ക് കൊണ്ടുപോയത്. പൊലീസും സിആര്‍പിഎഫും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. റോഡുമാര്‍ഗമാണ് വയനാട്ടിലേക്ക് മൃതദേഹം കൊണ്ടുപോയത്. വസന്ത്കുമാറിന്റെ കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി വന്ന ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

advertisement

മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി ഇ പി ജയരാജനും ഗവര്‍ണര്‍ക്കായി കലക്ടര്‍ അമിത് മീണയും പുഷ്പചക്രം അര്‍പിച്ചു. എംപി മാരായ എംകെ രാഘവന്‍, ഇടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് എം പി, എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഷാഫി പറമ്പില്‍, പി അബ്ദുല്‍ ഹമീദ് എന്നിവരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വസന്ത കുമാറിന്റെ കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കും; മൃതദേഹം ജന്മനാട്ടിലെത്തിച്ചു