സിപിഎമ്മിൽ നിന്ന് തെറ്റിപ്പിരിഞ്ഞ പി വി അൻവർ ഇനി എങ്ങോട്ടാണെന്നതിൽ അഭ്യൂഹങ്ങൾ പലതുണ്ടായിരുന്നു. ആദ്യം ഡിഎംകെയിലേക്ക് ചേക്കേറാൻ ശ്രമിച്ച അൻവറിന് മുന്നിൽ വാതിൽ കൊട്ടിയടച്ചതോടെ തൃണമൂൽ കോൺഗ്രസിലേക്ക് എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. യുഡിഎഫിലെത്താൻ തടസമായത് വി ഡി സതീശന്റെ നിലപാടായിരുന്നു. അഴിമതി ആരോപണങ്ങൾ നിരവധിയുള്ള അൻവറിനെ ഒപ്പം ചേർക്കുന്നത് മുന്നണിയുടെ സാധ്യതയെ ബാധിക്കുമെന്നായിരുന്നു സതീശന്റെ നിലപാട്.
പുതിയ പാർട്ടിയുമായി മുന്നണിയിലെത്താനല്ല, മറിച്ച് കോൺഗ്രസുകാരനായി തന്നെ എത്താനാണ് അൻവറിന്റെ ശ്രമം. കഴിഞ്ഞ ദിവസം ഡൽഹിയിലായിരുന്നു കെ സി വേണുഗോപാലുമായി ചർച്ച. രമേശ് ചെന്നിത്തലയും ഒപ്പം ഉണ്ടായിരുന്നു. എന്നാൽ ചർച്ച സ്ഥിരീകരിക്കാൻ ഇരുപക്ഷവും തയ്യാറല്ല. കോൺഗ്രസിലെത്താൻ അൻവറിന് തടസ്സമാകുന്നത് വി ഡി സതീശന്റെ എതിർപ്പ് തന്നെയാവും. മറ്റൊരു പ്രതിസന്ധി നിലമ്പൂർ സീറ്റിലുണ്ടാവുന്ന അനിശ്ചിതത്വവും.
advertisement
കോൺഗ്രസിന് വലിയ വേരുകളുള്ള സീറ്റ് അൻവറിനായി വിട്ടുകൊടുക്കുന്നത് രാഷ്ട്രീയ നഷ്ടമാവുമെന്ന വിലയിരുത്തൽ നേതാാക്കൾക്കുണ്ട്. അൻവറിനായി നിലമ്പൂർ സീറ്റ് മാറ്റിവച്ചാൽ പാർട്ടിലുണ്ടാകാനിടയുള്ള ആഭ്യന്തരപ്രശ്നവും നേതൃത്വം മുന്നിൽ കാണുന്നു.
ഒറ്റയ്ക്ക് മത്സരിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് അൻവറിന് നന്നായറിയാം. കോൺഗ്രസിലേക്ക് ചുവട് മാറ്റുക എന്നത് അൻവറിന്റെ കൂടി ആവശ്യമാണ്. എങ്കിലും നിലമ്പൂർ വിട്ട് കൊടുത്ത് ഒരു വിട്ടുവീഴ്ച്ചയ്ക്ക് അൻവർ തയാറാകുമൊ എന്നത് കണ്ടറിയണം. മലപ്പുറം ഡിസിസി അധ്യക്ഷൻ വി എസ് ജോയ്, ആര്യാടൻ ഷൗക്കത്ത് ഉൾപ്പെടെയുള്ളവർ നിലമ്പൂർ സീറ്റ് ഉറപ്പിക്കാൻ രംഗത്തുണ്ട്.
അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതിനോട് നേരത്തെ മുസ്ലിം ലീഗ് നേതൃത്വം അനുകൂല സമീപനമല്ല സ്വീകരിച്ചിരുന്നത്. എന്നാല്‍ മാറിയ സാഹചര്യത്തിൽ ഈ നിലപാടില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഇടത് സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്നാണ് എല്‍ഡിഎഫിന്റെ ഭാഗമായിരുന്ന സ്വതന്ത്ര എംഎല്‍എ പി വി അന്‍വര്‍ പുറത്തായത്. ഇടതുപാളയം വിട്ടതോടെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന സംവിധാനം രൂപീകരിച്ചാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നത്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അൻവർ വയനാടും പാലക്കാടും യുഡിഎഫിന് പിന്തുണ നല്‍കിയിരുന്നു. ചേലക്കരയില്‍ കെപിസിസി മുന്‍ സെക്രട്ടറി എന്‍ കെ സുധീറിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിച്ചു. നാലായിരത്തോളം വോട്ടുകളും സുധീര്‍ നേടിയിരുന്നു.