ആരെയും കണ്ടല്ല എംഎല്‍എ സ്ഥാനം രാജിവെച്ചത്. കൃത്യമായ കാരണങ്ങളുള്ളതുകൊണ്ടാണ് ഷൗക്കത്തിനെ എതിർക്കുന്നത്. യുഡിഎഫുമായുള്ള ചർച്ചകളിൽ ഇനിയും വ്യക്തത വന്നിട്ടില്ല. പിണറായിസത്തിന്റെ ഏറ്റവും വലിയ വക്താവാണ് എം സ്വരാജെന്നും പിണറായിസത്തിനെതിരെയുള്ള തന്റെ പോരാട്ടം തുടരുമെന്നും പിവി അൻവർ പറഞ്ഞു. താൻ ഇറങ്ങി വന്നത് സാധാരണ ജനങ്ങൾക്കുവേണ്ടിയാണെന്നും അൻവർ പറഞ്ഞു.
മതേതരത്വവും സോഷ്യലിസവുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആകർഷിച്ചതെന്നും എന്നാൽ ഇന്ന് പാർട്ടി ആ നിലപാടുകൾ കൈവിട്ടെന്നും അൻവർ പറഞ്ഞു. സാധാരണക്കാർക്കു വേണ്ടി സംസാരിച്ചപ്പോഴാണ് താൻ അധികപ്രസംഗിയായത്.അത് ഇനിയും തുടരുമെന്നും സാധാരണക്കാർക്കു വേണ്ടി ഇനിയും സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.മലയോര ജനതയുടെ പ്രശ്നമാണ് ഇപ്പോഴത്തെ പ്രധാന വിഷയം. അതുകൊണ്ട് ജോയിയെ സ്ഥാനാർത്ഥി ആക്കണമെന്ന് പറഞ്ഞത് അല്ലാതെ ഒരു സ്ഥാനാർത്ഥിയേയും എതിർത്തിട്ടില്ലെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
advertisement