TRENDING:

'കേരളത്തിൽ വൃത്തികെട്ട മാധ്യമപ്രവർ‌ത്തനം, എഡിറ്റ് ചെയ്ത ഭാഗം മാത്രം കാണിച്ച് കള്ളക്കഥ പ്രചരിപ്പിക്കുന്നു': ആർ ശ്രീലേഖ

Last Updated:

മഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രമെന്നും ശ്രീലേഖ

advertisement
തിരുവനന്തപുരം കോർപറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ തനിക്ക് ഒരു അതൃപ്തിയും ഇല്ലെന്ന് ബിജെപി കൗണ്‍സിലർ ആർ ശ്രീലേഖ. തനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നുവെന്നും ഇപ്പോഴുമില്ലെന്നും ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. മഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രമെന്നും ശ്രീലേഖ കുറിച്ചു.
ആര്‍ ശ്രീലേഖ
ആര്‍ ശ്രീലേഖ
advertisement

തിരഞ്ഞെടുപ്പിൽ നിര്‍ത്തിയത് കൗണ്‍സിലറാകാൻ വേണ്ടി മാത്രമല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്‍റെ പുറത്താണെന്നും ആര്‍ ശ്രീലേഖ പറഞ്ഞതായാണ് രാവിലെ വാർത്തകൾ വന്നത്. എന്നാൽ കേരളത്തില്‍ നടക്കുന്നത് വൃത്തികെട്ട മാധ്യമപ്രവർ‌ത്തനമാണെന്നും എഡിറ്റ് ചെയ്ത ഭാഗം മാത്രം കാണിച്ച് കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും ശ്രീലേഖ പറഞ്ഞു.

ശ്രീലേഖയുടെ ഫേസ്ബുക്ക് കുറിപ്പ്

വൃത്തികെട്ട മാധ്യമപ്രവർത്തനമാണ് കേരളത്തിൽ!

ഇന്ന് എന്നെ ഓഫീസിൽ പ്രവേശിപ്പിക്കാതെ ശല്യം ചെയ്ത് പുറകെ നടന്നു ചോദ്യം ചോദിച്ച് harass ചെയ്ത മുഖ്യധാരാ മാധ്യമങ്ങൾ ചിലർ edit ചെയ്ത ഭാഗങ്ങൾ മാത്രം കാണിച്ച് അവരുടെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു... വിവാദങ്ങൾ വെറുതെ വിറ്റ് 'കാശ്' (rating) ആക്കാൻ! ഇതൊക്കെ കാണുന്ന പാവം മലയാളികൾ ചിലരെങ്കിലും അത് വിശ്വസിക്കുന്നു! ഹാ കഷ്ടം! ആവർത്തിച്ചു പറയുന്നു- മാപ്രകൾ എന്ത് കള്ളം പറഞ്ഞാലും, എനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നു, ഇപ്പോഴും ഇല്ല. മഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രം! I am a proud party worker, a happy Ward Councillor & a dedicated public servant. My response to third-rate media persons who spread false stories- Go, climb a tree! Or for that matter, many trees!

advertisement

ഇതും വായിക്കുക: 'കൗൺസിലർ സ്ഥാനത്ത് തൃപ്തയാണ്; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല'; വിവാദങ്ങളിൽ പ്രതികരിച്ച് ആർ ശ്രീലേഖ

ശ്രീലേഖ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. വിഷയത്തിൽ ന്യൂസ് 18 കേരളയോട് ശ്രീലേഖ പ്രതികരിച്ചിരുന്നു. താൻ കൗൺസിലർ സ്ഥാനത്ത് തൃപ്തയാണെന്നും മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തിയില്ലെന്നുമാണ് ശ്രീലേഖ വ്യക്തമാക്കിയിരിക്കുന്നത്. ചില മാധ്യമങ്ങൾ എഴുതുന്നത് മാത്രം വായിക്കാതെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത് എന്താണെന്ന് ശരിയായി കണ്ടു നോക്കാനും അവർ പറയുന്നുണ്ട്.

advertisement

'തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദ്യം വിസമ്മതിച്ചിരുന്നു. മേയർ ആക്കാമെന്ന ഒരു ഉറപ്പുണ്ടായിരുന്നു. അതിനാലാണ് തിരഞ്ഞെടുപ്പിൽ നിന്നത്. ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷയായതിനാൽ, വാർഡിലെ കൗൺസിലർമാർക്കുവേണ്ടി പ്രവർത്തിക്കാനാണ് ആ​ഗ്രഹിച്ചത്. 10 വാർഡിലെ കൗൺസിലർമാർക്കൊപ്പം പ്രവർത്തിച്ച്, അവരെ വിജയിപ്പിക്കാനുള്ള ദൗത്യമാണ് ആദ്യം നൽകിയിരുന്നത്. പെട്ടെന്നാണ് മത്സരിക്കാനുള്ള തീരുമാനം വന്നത്.'- ആർ ശ്രീലേഖ പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര നേതൃത്വം പറഞ്ഞ മേയറിനെയും ഡെപ്യൂട്ടി മേയറിനെയും മനസാൽ അം​ഗീകരിക്കുകയായിരുന്നു. സന്തോഷമായിട്ടാണ് അം​ഗീകരിച്ചത്. നരേന്ദ്ര മോദി രാജ്യത്ത് വേണ്ടി ചെയ്യുന്ന നന്മ കണക്കിലെടുത്തുകൊണ്ടാണ് ഒന്നര വർഷം മുമ്പ് ഈ പാർട്ടിയിൽ ചേർന്നത്. കേരളം ഇരുട്ടിലേക്ക് പോകാതെ, നരേന്ദ്ര മോദിയുടെ നന്മ കേരളത്തിലേക്കും വരണം. അതിനുവേണ്ടിയാണ് അം​ഗത്വം സ്വീകരിച്ചത്. ബിജെപി പാർട്ടിയിലും കോർപ്പറേഷനിലും പ്രവർത്തിച്ചവരും, 30 വർഷത്തെ പരിചയം ഉള്ളവരുമുണ്ട്. അവരുടെ മുകളിലേക്ക് തന്നെ പ്രതിഷ്ഠിക്കണമെന്ന് ആ​ഗ്രഹിക്കുന്നതുപോലും തെറ്റാണെന്നും അവർ വ്യക്തമാക്കി.

advertisement

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്നും അവർ വ്യക്തമാക്കി. വട്ടിയൂർക്കാവിൽ മത്സരിക്കാൻ പാർട്ടി നിർദേശിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ശ്രീലേഖയുടെ പ്രതികരണം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: BJP Councillor R. Sreelekha has clarified that she has no dissatisfaction regarding the decision not to appoint her as the Mayor of Thiruvananthapuram Corporation. In a Facebook post, Sreelekha stated that she was never unhappy about the matter and remains proud to serve the Bharatiya Janata Party.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളത്തിൽ വൃത്തികെട്ട മാധ്യമപ്രവർ‌ത്തനം, എഡിറ്റ് ചെയ്ത ഭാഗം മാത്രം കാണിച്ച് കള്ളക്കഥ പ്രചരിപ്പിക്കുന്നു': ആർ ശ്രീലേഖ
Open in App
Home
Video
Impact Shorts
Web Stories