സ്റ്റേഷൻ പ്ലാറ്റ്ഫോം, പാർക്കിങ് ഏരിയ, പടിഞ്ഞാറേ കവാടം എന്നിവിടങ്ങളിൽ നിന്നാണു യാത്രക്കാർക്ക് കടിയേറ്റത്. പിന്നീട്, തെരുവു നായകൾ തമ്മിലുള്ള കടികൂടലിനിടെ അക്രമകാരിയായ നായ ചത്തിരുന്നു. തുടർന്നു നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
റെയിൽവേ സ്റ്റേഷനിൽ ശുചീകരണ തൊഴിൽ ചെയ്യുന്ന സ്ത്രീയ്ക്കാണ് ആദ്യം കടിയേറ്റത്. തുടർന്ന് പാസഞ്ചർ ട്രെയിനിൽ പയ്യന്നൂരിൽ നിന്നു വന്ന യുവാവായ യാത്രക്കാരനെ കടിച്ചു. യാത്രക്കാരും റെയിൽവേ സ്റ്റേഷൻ ജീവനക്കാരും നായയെ ഓടിച്ചതിനെ തുടർന്ന് പിന്നീട് നായയെ കണ്ടില്ല.
advertisement
ഉച്ചയോടെ വീണ്ടും റെയിൽവേ സ്റ്റേഷൻ പടിഞ്ഞാറേ കവാടം പാർക്കിങ് സ്ഥലത്തെത്തിയ നായ മുന്നിൽ കണ്ടവരെയൊക്കെ കടിക്കുകയായിരുന്നു. ഇത്തരത്തിൽ പതിനെട്ടോളം പേരെ നായ കടിച്ചു. പരാക്രമമോ, പരക്കം പാച്ചിലോ കാണിക്കാത്ത നായ നടക്കുന്നതിനിടയിലാണ് പലരെയും കടിച്ചത്.
