പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ലൈംഗികപീഡനക്കേസിലെ അതിജീവിതയെ സാമൂഹികമാധ്യമം വഴി അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു. രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ സഹായിക്കുകയാണ് ചെയ്തതെന്നും പ്രോസിക്യൂഷന് വാദിച്ചു.
advertisement
സാമൂഹിക മാധ്യമത്തിലെ പോസ്റ്റുകളടക്കം പിന്‍വലിക്കാമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നിഷേധിക്കുകയായിരുന്നു. കേസില്‍ രാഹുല്‍ ഈശ്വര്‍ അഞ്ചാംപ്രതിയാണ്.ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്കിയ ജാമ്യഹര്‍ജി രാഹുല്‍ ഈശ്വർ പിന്‍വലിച്ചിരുന്നു.
ജയിലില്‍ നിരാഹാരം തുടരുന്നതിനിടെ രാഹുല്‍ ഈശ്വറിനെ നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രത്യേകസെല്ലിലേക്ക് മാറ്റിയിരുന്നു.
