ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുല്‍ പുറത്തിറങ്ങിയ ശേഷം ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വീണ്ടും അറസ്റ്റിലായത്. പൊലീസ് റാന്നി ഗ്രാമ ന്യായാലയത്തില്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയത്.
Also Read രാഹുൽ ഈശ്വർ അറസ്റ്റിൽ
രണ്ടു മാസം എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയാണ് ലംഘിച്ചത്. എന്നാല്‍ പമ്പ സ്‌റ്റേഷനില്‍ ഒപ്പിടാനെത്തിയ രാഹുലിനെ മൂന്നു തവണ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞിരുന്നു.
advertisement
Also Read രാഹുൽ ഈശ്വർ ലംഘിച്ച ജാമ്യ വ്യവസ്ഥകൾ എന്തൊക്കെ ?
പിന്നീട് പത്തനംതിട്ടയില്‍ ഒപ്പിട്ടാല്‍ മതിയെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഡിസംബര്‍ എട്ടിന് രാഹുല്‍ ഒപ്പിടാന്‍ എത്തിയില്ല. ഇതേതുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയതും അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടതും.
ഹിന്ദുമഹാസഭയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ ഈശ്വറിനെ പാലക്കാട് റസ്റ്റ്ഹൗസില്‍നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.