advertisement

രാഹുൽ ഈശ്വർ അറസ്റ്റിൽ

Last Updated:
അയ്യപ്പ ധർമസേനാ നേതാവ് രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് റാന്നി കോടതി രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കുകയും അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തിരുന്നു. പാലക്കാട് സൗത്ത് പോലീസാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. പമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊലീസുകാരെ തടഞ്ഞുവെന്ന കേസിലെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് കോടതി ജാമ്യം റദ്ദ് ചെയ്തത്.
രണ്ടു മാസം എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യ വ്യവസ്ഥ. എന്നാൽ കഴിഞ്ഞ ശനിയാഴ്ച ഒപ്പിടാൻ രാഹുൽ ഈശ്വർ എത്തിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. പമ്പ പൊലീസ് സ്റ്റേഷനിലെത്തിയായിരുന്നു ഒപ്പിടേണ്ടത്. എന്നാൽ ഇടയ്ക്ക് നിലയ്ക്കൽ വച്ച് പൊലീസ് തടഞ്ഞുവെന്ന കാരണം പറഞ്ഞതോടെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലാണ് ഒപ്പിടുന്നത്. അതേസമയം, പൊലീസ് വ്യക്തിവിരോധം തീര്‍ക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. റാന്നി കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുൽ ഈശ്വർ അറസ്റ്റിൽ
Next Article
advertisement
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
  • നേതാക്കൾ പാർട്ടി വിടുന്നത് സ്ഥാനമോഹവും അധപതനവും കാണിക്കുന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു

  • എൽഡിഎഫ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ജയിക്കും എന്ന് മുഖ്യമന്ത്രി

  • വയനാട് ദുരിതബാധിതർക്ക് നിലവിൽ പരാതികളൊന്നുമില്ല, പുനരധിവാസ നടപടികൾ വിഷുവിന് മുമ്പ് പൂർത്തിയാകും

View All
advertisement