ആദ്യഘട്ടത്തിൽ പുതപ്പ്, പായ തുടങ്ങിയ അവശ്യവസ്തുക്കൾ ലഭ്യമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാം ഘട്ടമായി അൻപതിനായിരം കിലോ അരിയും ഭക്ഷ്യസാധനങ്ങളും വയനാട്ടിൽ എത്തിയിരിക്കുന്നത്. അഞ്ച് കിലോ അരിയടങ്ങിയ ഭക്ഷ്യസാധന കിറ്റ് പതിനായിരം കുടുംബങ്ങൾക്കു വിതരണം ചെയ്യാനാണ് രാഹുൽ ഗാന്ധി നൽകിയിരിക്കുന്ന നിർദ്ദേശം. പ്രദേശിക പാർട്ടി ഘടകങ്ങൾ വഴി ഇതിന്റെ വിതരണം ആരംഭിച്ചു.
വയനാട്ടിലെയും മലപ്പുറത്തെയും ദുരിതബാധിത മേഖലകളിൽ രാഹുൽ ഗാന്ധി രണ്ടു ദിവസം സന്ദർശനം നടത്തിയിരുന്നു. നിരവധി ക്യാമ്പുകളിൽ സന്ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. രാഹുൽ മടങ്ങിയതിനു പിന്നാലെയാണ് ആദ്യഘട്ടമായി പുതപ്പും പായയും മണ്ഡലത്തിൽ എത്തിയത്. രണ്ടാം ഘട്ടത്തിൽ ഭക്ഷ്യ ധാന്യവും. ഇനി മൂന്നാം ഘട്ടമായി ക്ലീനിംഗ് സാധനങ്ങൾ എത്തിക്കാനാണ് തീരുമാനം.
advertisement
വെള്ളവും ചെളിയും കയറിയ വീടുകളും ബാത്ത്റൂമുകളും ശുചീകരിക്കുന്നതിനാവശ്യമായ വസ്തുക്കളാകും ഇതിൽ ഉൾപ്പെടുത്തുക. ഈ മാസം അവസാനത്തോടെ രാഹുൽ വീണ്ടും മണ്ഡലത്തിൽ എത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.
Also Read കേരളത്തിലെ കാർഷിക വായ്പകളുടെ മോറട്ടോറിയം നീട്ടണം; റിസർവ് ബാങ്കിന് കത്തയച്ച് രാഹുൽ ഗാന്ധി