മാനന്തവാടിയിലെ കര്‍ഷക ബാങ്ക് കെട്ടിടത്തിന്റെ ഉദ്ഘാടനവും സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന യു.ഡി.എഫ് ബഹുജന്‍ സമാഗമം ഉള്‍പ്പെടെ വിവിധ പരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ഞായറാഴ്ച കോഴിക്കോട്ട് നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.
ഇന്ന് രാവിലെ എട്ടേ മുക്കാലിന് കണ്ണൂര്‍ വിമാന താവളത്തിലെത്തുന്ന രാഹുലിന് വലിയ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. എകെജി സെന്റ്‌റിന് നേരേ ആക്രമണം നടന്ന പശ്ചാത്തലത്തില്‍ കടുത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
മാനന്തവാടി ഒണ്ടയങ്ങാടിയില്‍ നടക്കുന്ന ഫാര്‍മേഴ്‌സ് ബാങ്ക് ബില്‍ഡിംഗിന്റെ ഉദ്ഘാടനമാണ് വയനാട് ജില്ലയിലെ ആദ്യ പരിപാടി. തുടര്‍ന്ന് കലക്ടറേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗിലും എംപി ഫണ്ട് അവലോകനയോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. വൈകിട്ട് നാല് മണിക്ക് പരിസ്ഥിതി ലോല മേഖലാ വിഷയത്തില്‍ ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ബഹുജനസംഗമത്തിലും പങ്കെടുത്ത് സംസാരിക്കും.
advertisement
Also Read- മാത്യു കുഴൽനാടന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞു; ഇനി മുഖ്യമന്ത്രി മറുപടി പറയട്ടെ: വിഡി സതീശൻ
എസ്‌എഫ്‌ഐ ആക്രമണത്തില്‍ തകര്‍ന്ന കല്‍പറ്റയിലെ എം.പി ഓഫീസ് സന്ദര്‍ശനം നിലവിലെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വയനാട് ജില്ലയിലെ പരിപാടികളെ കൂടാതെ മലപ്പുറത്തെ പൊതു ചടങ്ങുകളിലും രാഹുല്‍ പങ്കെടുക്കുന്നുണ്ട്. എകെജി സെന്ററിന് നേരേ ബോംബാക്രമണം നടന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് വഴിനീളെ ഒരുക്കിയിരിക്കുന്നത്. പാര്‍ട്ടി ഓഫീസുകളിലും പൊലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
