TRENDING:

Rahul Gandhi | രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്; മണ്ഡലത്തില്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് വ്യാഴാഴ്ച എത്തും

Last Updated:

രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കല്‍പറ്റയില്‍ യുഡിഎഫ് റാലിയും പ്രതിഷേധ യോഗവും നടക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വയനാട്: രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുക. വ്യാഴാഴ്ചയാണ് രാഹുല്‍ വയനാട്ടില്‍ എത്തുക. വന്‍ സ്വീകരണമൊരുക്കുമെന്ന് ഡിസിസി അറിയിച്ചു. അതേസമയം രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കല്‍പറ്റയില്‍ യുഡിഎഫ് റാലിയും പ്രതിഷേധ യോഗവും നടക്കും. കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ആക്രമണത്തിന് എതിരെ രംഗത്ത് വന്നു.
advertisement

സംഭവത്തില്‍ 19 എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്ന് പൊലീസ് നടപടിയുണ്ടാകും.

Also Read-Rahul Gandhi's Office attack | രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം: SFI വയനാട് ജില്ല പ്രസിഡന്റ് അടക്കം 19 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതില്‍ അന്വേഷണം നടത്തുന്നതിനായി പോലീസ് ആസ്ഥാനത്തെ എഡിജി പിയെ ചുമതലപ്പെടുത്തി.അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

advertisement

Also Read-Rahul Gandhi's Office attack | രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം: എഡിജിപി അന്വേഷിക്കും; ഡിവൈഎസ്പിക്ക് സസ്പെൻഷൻ

സംഭവ സ്ഥലത്ത് ചുമതലയില്‍ ഉണ്ടായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി അടിയന്തിരമായി സസ്പെന്‍ഡ് ചെയ്യാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Also Read-Rahul Gandhi's Office attack | 'പിണറായി കഴിവു കെട്ടവനെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണെന്ന് ഓര്‍മിപ്പിക്കുന്നു'; കെ സുധാകരന്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എസ്എഫ്ഐ സംസ്ഥാന നേതൃത്വം സമരത്തെയും ആക്രമത്തെയും തള്ളി. സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ സംഘടനാ നടപടി സ്വീകരിക്കുമെന്നും എസ്.എഫ്.ഐ അറിയിച്ചു. സംരക്ഷിത വനമേഖലയുടെ ബഫര്‍ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാന്‍ എസ്.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Rahul Gandhi | രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്; മണ്ഡലത്തില്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് വ്യാഴാഴ്ച എത്തും
Open in App
Home
Video
Impact Shorts
Web Stories