TRENDING:

VT Balram | 'ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് ?' പരിഹസിച്ച് വി.ടി ബല്‍റാം

Last Updated:

പൊലീസ് വാഹനത്തില്‍ കയറ്റിയ യുവാക്കള്‍ ജനാലയിലൂടെ പുറത്തുകടക്കുന്നതും പ്രതികളുടെ ലിസ്റ്റ് ഞങ്ങള്‍ തന്നെ തരുമല്ലോ എന്ന് ചോദിക്കുകയും ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ബല്‍റാമിന്റെ പരിഹാസം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വയനാട്ടിലെ രാഹുല്‍ ഗാന്ധി എം,പിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശമവുമായി മുന്‍ എം.എല്‍.എ വി.ടി ബല്‍റാം. ഫേസ്ബുക്കിലൂടെയായിരുന്നു സര്‍ക്കാരിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും രൂക്ഷവിമര്‍ശവുമായി അദ്ദേഹം രംഗത്തെത്തിയത്.
advertisement

ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പൊലീസ് വാഹനത്തില്‍ കയറ്റിയ യുവാക്കള്‍ ജനാലയിലൂടെ പുറത്തുകടക്കുന്നതും പ്രതികളുടെ ലിസ്റ്റ് ഞങ്ങള്‍ തന്നെ തരുമല്ലോ എന്ന് ചോദിക്കുകയും ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ബല്‍റാമിന്റെ പരിഹാസം.

വി.ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് 

പോലീസ് ഒരു വശത്തുകൂടെ പിടിച്ച് വണ്ടിയിൽ കേറ്റുന്നു,

മറുഭാഗത്തെ ജനൽ വഴി വാനരസേനക്കാർ ഇറങ്ങിയോടുന്നു!

എന്നിട്ടവരിലൊരുത്തൻ കാക്കിയിട്ട പോഴന്മാരോട് ചോദിക്കുന്നു, പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ, അതിൽപ്പെട്ടവരെ മാത്രം പിടിച്ചാൽപ്പോരേ എന്ന്! കാക്കിയിട്ടവന്മാർ കേട്ടില്ല എന്ന മട്ടിൽ എങ്ങോട്ടോ നോക്കി നിൽക്കുന്നു. ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് ?

advertisement

രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തവരിൽ ഉൾപ്പെട്ടത് മുൻ പേഴ്സണൽ സ്റ്റാഫ്; വിശദീകരണവുമായി ആരോഗ്യമന്ത്രി

പത്തനംതിട്ട: രാഹുൽഗാന്ധിയുടെ ഓഫിസ് ആക്രമണ സംഘത്തിൽപ്പെട്ടയാൾ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് വിശീദീകരണവുമായി വീണാ ജോർജ്.

ഓഫീസ് ആക്രമിച്ച സംഘത്തിൽപ്പെട്ട അവിഷിത് സ്റ്റാഫിൽ നിന്ന് ഒഴിവായ ആളെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങളാൽ ഇയാളെ ഈ മാസമാദ്യം ഒഴിവാക്കിയിരുന്നു. എന്തായാലും ഈ വ്യക്തിയുടെ പങ്ക് അന്വേഷിക്കും.

advertisement

ആക്രമണത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു.

Also Read- രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തവരിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫും: വിഡി സതീശൻ

എസ്എഫ്ഐ ക്രിമിനല്‍ സംഘടനയായി മാറിയിരിക്കുകയാണ്. ആരോഗ്യ മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത അക്രമിസംഘത്തില്‍ ഉണ്ടായിരുന്നു. കലാപത്തിന് ആഹ്വാനം നല്‍കി രക്തസാക്ഷിയെ സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.

advertisement

സംഭവത്തിൽ 19 എസ്എഫ്ഐ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമുള്ളവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്തു.

Also Read- രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്; മണ്ഡലത്തില്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് വ്യാഴാഴ്ച എത്തും

കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് വിപി സാനു മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ അനുവാദത്തോടെയല്ല എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ബഫര്‍സോണ്‍ വിഷയത്തില്‍ എസ്എഫ്ഐ ഇടപെടും. എന്നാല്‍ അക്കാര്യത്തില്‍ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതില്‍ യോജിപ്പില്ലെന്നും സാനു പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എസ്എഫ്ഐ നേതൃത്വത്തെ എകെജി സെന്റററിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ദേശീയ പ്രസിഡന്റ് വിപി സാനുവിനെയും സംസ്ഥാന പ്രസിഡന്റ് അനുശ്രീയെയുമാണ് വിളിച്ചു വരുത്തിയത്.. ആക്രമണത്തെ എസ്എഫ്ഐ ദേശീയ സംസ്ഥാന- നേതൃത്വങ്ങൾ അപലപിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
VT Balram | 'ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് ?' പരിഹസിച്ച് വി.ടി ബല്‍റാം
Open in App
Home
Video
Impact Shorts
Web Stories