TRENDING:

'റബര്‍വില കിലോ 250 രൂപയാക്കാനുള്ള തീരുമാനം ആദ്യമന്ത്രിസഭാ യോഗത്തിൽ' രാഹുൽ ഗാന്ധി

Last Updated:

'റബറിന്റെ വില കിലോയ്ക്ക് 300 രൂപയാക്കുമെന്ന് ഞങ്ങൾ പ്രകടനപത്രികയിൽ പറഞ്ഞിട്ടുണ്ട്. ആദ്യം 250 രൂപയും പിന്നീട് 300 രൂപയുമാക്കി റബർവില ഉയർത്തും. കർഷകരും തൊഴിലാളികളുമാണ് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അടിത്തറ. അതിനാലാണ് ഈ തീരുമാനമെടുക്കുന്നത്'

advertisement
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് അധികാരത്തിലെത്തിയാൽ റബറിന്റെ വില കിലോയ്ക്ക് 250 രൂപയാക്കി നിശ്ചയിക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫ് സർക്കാരിന്റെ ആദ്യമന്ത്രിസഭായോഗത്തിലെ ആദ്യതീരുമാനം ഇതായിരിക്കുമെന്ന് പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുൽഗാന്ധി പറഞ്ഞു.
രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി
advertisement

'റബറിന്റെ വില കിലോയ്ക്ക് 300 രൂപയാക്കുമെന്ന് ഞങ്ങൾ പ്രകടനപത്രികയിൽ പറഞ്ഞിട്ടുണ്ട്. ആദ്യം 250 രൂപയും പിന്നീട് 300 രൂപയുമാക്കി റബർവില ഉയർത്തും. കർഷകരും തൊഴിലാളികളുമാണ് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അടിത്തറ. അതിനാലാണ് ഈ തീരുമാനമെടുക്കുന്നത്'- രാഹുൽഗാന്ധി പറഞ്ഞു.

'റബറിന്റെ നാടാണ് കേരളം. 90 ശതമാനം റബറും ഉത്പാദിപ്പിക്കുന്ന കേരളത്തിലെ കാർഷിക മേഖലയിൽ റബറിന്റെ താങ്ങുവില എന്നത് പ്രധാന പ്രശ്നമാണ്. പത്ത് വർഷം തുടർച്ചയായി ഭരിച്ചിട്ടും 2016ലെ പ്രകടനപത്രികയിൽ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച 250 രൂപയെന്ന മിനിമംവില വാഗ്‌ദാനം നടപ്പാക്കാൻ സാധിച്ചിട്ടില്ല. അതുമാത്രമല്ല 2016ൽ 250 രൂപ പ്രഖ്യാപിച്ച എൽഡിഎഫ് മുന്നണി 2026ൽ 200 രൂപയാണ് താങ്ങുവിലയായി പ്രഖ്യാപിച്ചിട്ടുള്ളത്. വിരോധാഭാസമെന്ന് പറയട്ടെ, ഇന്നത്തെ റബറിന്റെ വിപണി വില 220 രൂപയാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ഉത്പന്നങ്ങൾക്ക് കൃത്യമായ താങ്ങുവില ഉറപ്പാക്കാനും യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതിന്റെ ഭാഗമായി ഭരണത്തിലെത്തിയാൽ റബറിന്റെ വില 250 രൂപയാക്കി ഉയർത്തുമെന്ന് ഞാൻ ഉറപ്പുനൽകുന്നു' രാഹുൽ ഗാന്ധി പറഞ്ഞു.

advertisement

കേരളത്തിൽ ഏത് നിയമസഭാ മണ്ഡലത്തിലേക്കാണ് പ്രചാരണത്തിനായി പോകേണ്ടതെന്ന് പാർട്ടി നേതൃത്വം ചോദിച്ചപ്പോൾ, പുതുപ്പള്ളി മണ്ഡലം നിർബന്ധമായും സന്ദർശിക്കണം എന്നായിരുന്നു. കാരണം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 50 വർഷം ജനസേവകനായി പ്രവർത്തിച്ച മണ്ഡലമാണിതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

കേരളത്തിൽ എൽഡിഎഫും ബിജെപിയും ഒത്തുചേർന്നാണ് പ്രവർത്തിക്കുന്നതെന്നും ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശബരിമല വിഷയത്തിലെ പ്രധാനമന്ത്രിയുടെ മൗനം. മറ്റ് സംസ്ഥാനങ്ങളിൽ വിശ്വാസത്തെ രാഷ്ട്രീയ ആയുധമാക്കുന്ന നരേന്ദ്ര മോദി കേരളത്തിലെത്തിയപ്പോൾ ശബരിമലയെക്കുറിച്ച് മിണ്ടാത്തത് സിപിഎമ്മിനെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

advertisement

ശബരിമലയിലെ സ്വർണം കവർന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ സിപിഎമ്മിനെ രക്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമലയിൽ കൊള്ള നടത്തിയവർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കും. ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന എൽഡിഎഫ്, നയങ്ങളിലും പ്രവർത്തനങ്ങളിലും ബിജെപിയെപ്പോലെ കുത്തകവൽക്കരണത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

Rahul Gandhi Promises Rs 250 Rubber Price in First Cabinet Meeting if UDF Wins

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News Summary: During a high-profile election campaign in Puthuppally, Leader of the Opposition in Lok Sabha, Rahul Gandhi, made a major policy announcement regarding Kerala's agriculture sector. He pledged that a UDF government's very first cabinet decision would be to fix the Minimum Support Price (MSP) of rubber at ₹250 per kg. Rahul Gandhi promised to initially raise the rubber price to ₹250 and eventually to ₹300, as outlined in the UDF manifesto. He criticized the LDF for failing to implement their 2016 promise of ₹250 and pointed out the irony of their 2026 promise of ₹200 when the market price is already ₹220.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'റബര്‍വില കിലോ 250 രൂപയാക്കാനുള്ള തീരുമാനം ആദ്യമന്ത്രിസഭാ യോഗത്തിൽ' രാഹുൽ ഗാന്ധി
Open in App
Home
Video
Impact Shorts
Web Stories