മികച്ച വികേന്ദ്രീകൃത സംവിധാനങ്ങളാണ് പ്രതിരോധപ്രവർത്തനങ്ങളുടെ കാര്യത്തിൽ കേരളത്തെ വ്യത്യസ്‌തമാക്കുന്നത്. ഡോക്ടർമാർ,ആരോഗ്യപ്രവർത്തകർ, തദ്ദേശസ്ഥാപനങ്ങൾ എന്നിവക്കൊപ്പം ജനങ്ങളും ഒറ്റക്കെട്ടായി അണിനിരന്ന് നടത്തുന്ന പ്രതിരോധ പ്രവർത്തനം കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. അത് നല്ല രീതിയിൽ തന്നെയാണ് നടക്കുന്നത്.
കോവിഡ് അവലോകന യോഗങ്ങളിൽ ജനപ്രതിനിധികൾക്ക് കൂടുതൽ അവസരം നൽകണം. സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒഴിവാക്കിയതിൽ പരാതിയില്ല. ഞാൻ വയനാട്ടിലെ ജനങ്ങളുടെ പ്രതിനിധിയാണ്. മഹാമാരിയുടെ കാലത്ത് പ്രതിപക്ഷത്തിനും പങ്ക് വഹിക്കാനുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
advertisement
സ്വർണ്ണ കടത്ത് കേസിൽ എൻഐഎ അന്വേഷണം നടക്കട്ടെ. നീതിപൂർവമായ അന്വേഷണത്തിലൂടെ സത്യം പുറത്തു വരട്ടെ. കേരള സർക്കാറുമായുള്ള അഭിപ്രായ വ്യത്യാസമുള്ളത് ആശയപരമായി മാത്രമാണ്. രാജ്യത്തെ പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ നടുവൊടുക്കും. വയനാട്ടിലെ കർഷകരുടെ ഉൽപന്നങ്ങൾക്ക് വിപണി ഉണ്ടാകണം. വയനാട്ടിലെ അരിക്ക് ആഗോള വിപണന സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
