പരിപാടിയുടെ ഭാഗമായി രാഹുലിന്‍റെ പേര് വെച്ചുള്ള പോസ്റ്ററും സംഘാടകർ അച്ചടിച്ചിരുന്നു. രാഹുലിന് പകരം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിട്ടുള്ളത്. പുതിയ നോട്ടീസ് പ്രിന്റ് ചെയ്തിട്ടുണ്ട്.
നേരത്തെ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയോട് പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡ് ഉദ്ഘാടനച്ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ നഗരസഭ ആവശ്യപ്പെട്ടിരുന്നു. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളും ഉദ്ഘാടനച്ചടങ്ങിലേക്ക് പ്രതിഷേധക്കാർ വരാനുള്ള സാധ്യതയും കണക്കിലെടുത്ത് ഉദ്ഘാടനച്ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ ഡെപ്യൂട്ടി ചെയർമാൻ അഡ്വ. ഇ കൃഷ്ണദാസ് ആണ് കത്തിലൂടെ ആവശ്യപ്പെട്ടത്.
advertisement
ഇതേതുടർന്ന് മുനിസിപ്പൽ സ്റ്റാൻഡിന്‍റെ ഉദ്ഘാടനത്തിൽ രാഹുൽ പങ്കെടുത്തില്ല. നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ അധ്യക്ഷ വഹിച്ച ചടങ്ങിൽ പാലക്കാട് എം പി വി കെ ശ്രീകണ്ഠനായിരുന്നു ഉദ്ഘാടകൻ.