അതേസമയം, രാഹുലിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ പാർട്ടി തീരുമാനമെന്നാണ് സൂചന. അദ്ദേഹത്തെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാനും പാർലമെന്ററി പാർട്ടിയിൽനിന്ന് മാറ്റിനിർത്താനും സാധ്യതയുണ്ട്. നിയമസഭാ നടപടികളിൽനിന്ന് രാഹുലിന് അവസരം നൽകാതെ മാറ്റിനിർത്താനും സാധ്യതയുണ്ട്. സെപ്റ്റംബർ 15-ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ അവധിയെടുക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട രാഹുൽ മാങ്കൂട്ടത്തിൽ, പാർട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കില്ലെന്ന് പ്രതികരിച്ചിരുന്നു. താൻ കാരണം പാർട്ടിക്ക് തലകുനിക്കേണ്ടിവരരുത്. പാർട്ടി പ്രവർത്തകരോട് ക്ഷമ ചോദിക്കുന്നു. പാർട്ടിക്കുവേണ്ടി പ്രതിരോധം തീർത്ത ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 24, 2025 9:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല; പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാൻ തീരുമാനമെന്ന് സൂചന