TRENDING:

എൻഎസ്എസ് പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യാതിഥി; എത്തിയത് 19 വിവാഹങ്ങൾ ഒഴിവാക്കിയിട്ടെന്ന് എംഎൽഎ

Last Updated:

എൻ എസ് എസ് അടൂർ താലൂക്ക് യൂണിയന്റെ ചെയർമാനും ഈ പരിപാടിയിൽ ഉണ്ടായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ടയിലെ എൻഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി രാഹുൽ മാങ്കൂട്ടത്തിൽ. മുണ്ടപ്പള്ളി 1300-ാം എൻ എസ് എസ് സംഘടിപ്പിച്ച കുടുംബ സംഘമം പരിപാടിയിലാണ് രാഹുൽ പങ്കെടുത്തത്. വിവാ​ദങ്ങൾ‌ക്ക് ശേഷം ആദ്യമായാണ് രാഹുൽ ​ഗാന്ധി ഒരു എൻഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നത്.
News18
News18
advertisement

എൻ എസ് എസ് അടൂർ താലൂക്ക് യൂണിയന്റെ ചെയർമാനും ഈ പരിപാടിയിൽ ഉണ്ടായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു ഈ പരിപാടി നടന്നത്.

19 വിവാഹങ്ങൾ ഒഴിവാക്കിയിട്ടാണ് കുടുംബസം​ഗമത്തിൽ എത്തിയതെന്ന് എംഎൽഎ പറഞ്ഞു. കരയോ​ഗത്തിന്റെ ഭാരവാഹികൾ എല്ലാ വീടുകളിലുമെത്തി ക്ഷണിക്കുന്നതുപോലെ എന്നോടും പറഞ്ഞിരുന്നു. അതിനാൽ, ഞാനുമൊരു ഒഴുക്കൻമട്ടിലാണ് വരാമെന്ന് കരുതിയതെന്നും എന്നാൽ, പരിപാടിയുടെ നോട്ടീസ് കണ്ടപ്പോഴാണ് മുഖ്യാതിഥിയാണെന്ന് അറിഞ്ഞതെന്നും രാഹുൽ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇത്രയും ദിവസം പാലക്കാടായിരുന്നു. ഞായറാഴ്ച ആയിരുന്നിട്ടും ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് പത്തനംതിട്ടയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കന്നി കഴി‍ഞ്ഞു, തുലാം മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയായിരുന്നു. ഇന്ന് പങ്കെടുക്കേണ്ട 19 കല്യാണം ഒഴിവാക്കിയിട്ടാണ് ഇങ്ങോട്ട് വന്നതെന്നും വൈകുന്നേരം കല്യാണം നടക്കുന്ന വീടുകളിലെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
എൻഎസ്എസ് പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യാതിഥി; എത്തിയത് 19 വിവാഹങ്ങൾ ഒഴിവാക്കിയിട്ടെന്ന് എംഎൽഎ
Open in App
Home
Video
Impact Shorts
Web Stories