ലൈംഗിക പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യഹര്‍ജി നല്‍കിയത്. കേസിൽ താൻ നിരപരാധിയെന്നാണ് ജാമ്യഹർജിയിലെ രാഹുലിന്റെ വാദം.
വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് യുവതി പരാതി നൽകുകയായിരുന്നു.വെള്ളിയാഴ്ച പുലർച്ചെ വലിയമല പോലീസ് സ്റ്റേഷനിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പിന്നീട് കേസ് നേമം പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ ഉന്നതതല അന്വേഷണം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസിന്റെ അധികാരപരിധിയിൽ വന്നു. പരാതിക്കാരിയുടെ മൊഴിയെടുത്തിട്ടുൻണ്ട്
advertisement
ബലാത്സംഗം, വഞ്ചനാപരമായ മാർഗങ്ങളിലൂടെ ലൈംഗികബന്ധത്തിന് സമ്മതം നേടൽ, വിവാഹവാഗ്ദാനം നൽകി ഒരു സ്ത്രീയെ ഗർഭിണിയാകാൻ നിർബന്ധിക്കൽ, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ എന്നിവയാണ് ശ്രീ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.അറസ്റ്റിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനിടെയാണ് രാഹുൽ മുന്‍കൂര്‍ ജാമ്യഹര്‍ജിക്കായി കോടതിയെ സമീപിച്ചത്.
