കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്. പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ്. രാഹുൽ ഗാന്ധി, എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ രാഹുൽ മാങ്കൂട്ടത്തിലിനെ അുനുകൂലിച്ചും, പ്രതികൂലിച്ചും കമ്മന്റുകളുമായി എത്തുന്നത്. ''രാഹുലെ.. പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നത് അന്തസ്സോടെ ആണ്, അല്ലാതെ നിന്നെ പോലെ പെണ്ണുങ്ങൾക്ക് വയറ്റിൽ ഉണ്ടാക്കി കൊടുത്തിട്ടു ഒഴിവാക്കാൻ നടന്നിട്ടില്ല.. അതുകൊണ്ട് അയാൾക്ക് ആരുടെ മുന്നിലും തലകുനിക്കേണ്ടി വരില്ല..'' എന്നാണ് ഒരാൾ കമ്മന്റ് ചെയ്തിരിക്കുന്നത്.
advertisement
''എന്തിനാടോ പാർട്ടിയെ ഇങ്ങനെ നാണം കെടുത്താൻ നിൽക്കുന്നത്. നീ മാധ്യമങ്ങളുടെ ചോദ്യങ്ങളുടെ മുൻപിൽ മറുപടിയില്ലാതെ ഒളിച്ചോടുന്നു. പാവം പ്രവർത്തകർ എന്താണ് ചെയ്യേണ്ടത് നിന്നെപ്പോലെ വീടിനകത്ത് ഇരിക്കണോ? എന്നാണ് മറ്റൊരാളുടെ ചോദ്യം. മാധ്യമ വിചാരണ കൊണ്ട് ഇല്ലാതാക്കാമെന്ന് ഒരുത്തനും കരുതേണ്ട പൂർണ്ണ പിന്തുണ രാഹുൽ, രാഹുലെ നീ തെറ്റ് ചെയ്തിട്ട് ഇല്ലേൽ നിന്റെ ജീവിതം വലിച്ചു കീറാൻ നമ്മടെ പാർട്ടി കൊടുത്തേ ആണേൽ നാളെ നീ പാർട്ടി ആയി മാറും കോൺഗ്രസ് എന്നിങ്ങനെ പോകുന്നു പോസ്റ്റിനു താഴെയുള്ള പ്രതികരണങ്ങൾ.