രാഹുൽ മാങ്കൂട്ടത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ ജയിപ്പിക്കാൻ നടന്നാൽ എന്തിനാണ് അസ്വസ്ഥതയെന്നും രാഹുലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും പാലക്കാട് എംപി വികെ ശ്രീകണ്ഠൻ . യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രചാരണം നടത്തുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് മാത്രമാണ് ചെയ്തത്. അതൊരു താത്കാലിക നടപി മാത്രമാണ്. സസ്പെൻഷൻ കാലാധി കഴിഞ്ഞിട്ടില്ല. അദ്ദേഹം ഇപ്പോഴും യുഡിഎഫ് എംഎൽഎ തന്നെയാണ്. സസ്പെൻഷനിലായതുകൊണ്ടുതന്നെ രാഹുല്‍ ഔദ്യോഗിക പാര്‍ട്ടി ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല എന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു
ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരനെയും പ്രിയ അജയനെയും ശ്രീകണ്ഠന്‍ എംപി കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
