തന്നെക്കാൾ പരിണിതപ്രജ്ഞരായ ആളുകളാണ് യു.ഡി.എഫിന് നേതൃത്വം നൽകുന്നത്. പാർട്ടി പറയുന്നതെന്തോ അതാണ് ശരിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലാണ് അൻവറിന്റെ ഒതായിയിലെ വീട്ടിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എത്തി കൂടിക്കാഴ്ച നടത്തിയത്.സതീശൻ്റെ യു ഡി എഫിലേക്കില്ല എന്ന് പറഞ്ഞതിന് ശേഷം ആണ് ഒരു കോൺഗ്രസ് നേതാവ് അൻവറുമായി കൂടിക്കാഴ്ച നടത്തുന്നത്. പിണറായിസത്തിനെതിരേ പോരാടുന്ന വ്യക്തിയെന്ന നിലയിലാണ് അൻവറുമായി സംസാരിച്ചതെന്നും പാർട്ടിയോ മുന്നണിയോ പറഞ്ഞിട്ടല്ല കൂടിക്കാഴ്ച നടത്തിയതെന്നും പിന്നീട് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കിയിരുന്നു.
advertisement
രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറിനെ വീട്ടിൽ കാണാൻപോയത് തെറ്റാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്ത് വന്നിരുന്നു. മുന്നണി ചുമതലപ്പെടുത്തിയിട്ടല്ല രാഹുൽ പോയതെന്നും രാഹുലിനെ താൻ വ്യക്തിപരമായി ശാസിക്കുമെന്നു വിഡി സതീശൻ പറഞ്ഞിരുന്നു.