ട്രെയിൻ മുന്നോട്ടുനീങ്ങാൻ തുടങ്ങിയതോടെ മരണം മുന്നില്‍ക്കണ്ട നിമിഷങ്ങളായിരുന്നു മധ്യവയസ്‌കന്. ശാസ്താംകോട്ടയിൽ പോകുന്നതിനാണ് ഇയാൾ ട്രെയിനിൽ കയറിയത്. ഇതിനിടെയാണ് കാൽവഴുതി വീണത്. ഇദ്ദേഹത്തിനടുത്തേക്ക് കൊല്ലം റെയില്‍വേ സ്റ്റേഷനിലെ പോയിന്റ്സ്മാൻ സുനില്‍കുമാർ രക്ഷാകരം നീട്ടുകയായിരുന്നു.
ട്രാക്കിലേക്ക് ഒരാള്‍ വീഴുന്നത് ശ്രദ്ധയില്‍പെട്ട സുനില്‍കുമാർ ഓടിയെത്തി. ശേഷം ട്രെയിൻ പൂർണമായും ഓടിമാറുന്നത് വരെ വീണയാളെ ട്രാക്കിനോടു ചേർത്തു പിടിച്ചു. ട്രെയിൻ പോയി കഴിഞ്ഞ് പിടിച്ച് എഴുന്നേല്‍പിക്കുകയും ചെയ്തു. സംഭവം കണ്ടുനിന്ന യാത്രക്കാരില്‍ ചിലർ വീഡിയോ എടുക്കുകയും സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തതോടെ സുനില്‍കുമാറിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത് നിരവധി പേരാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
May 06, 2025 5:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് ട്രാക്കിലേക്ക് വീണയാളെ ജീവിതത്തിലേക്ക് വലിച്ചുകയറ്റി റെയിൽവേ ജീവനക്കാരൻ; വൈറൽ വീഡിയോ