TRENDING:

Rajmohan Unnithan | 'കെവി തോമസ് ഓട്ടക്കാലണ; ഒരേസമയം ബിജെപിയിലും സിപിഎമ്മിലും ഉണ്ട്'; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Last Updated:

കടലിലും കായലിലും ഒരുപോലെ ജീവിക്കുന്ന മത്സ്യമാണ് തിരുത. തോമസും അങ്ങനെയാണ്, ഇവിടെയുമുണ്ട് അവിടെയുമുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കെവി തോമസിനെ(KV Thomas) രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍(Rajmohan Unnithan ). കെവി തോമസ് ഓട്ടക്കാലണയാണെന്നും ഒരേസമയം ബിജെപിയിലും സിപിഎമ്മിലും ഉണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചു. രാഷ്ട്രീയത്തില്‍ വരുന്നതിനു മുന്‍പും ശേഷവുമുള്ള അദ്ദേഹത്തിന്റെ സാമ്പത്തിക നില ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
advertisement

കെ.വി. തോമസ് സ്വയം ആര്‍ജിച്ച ഒരു പേരുണ്ട്, തിരുത തോമസ്. തിരുതയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കടലിലും കായലിലും ഒരുപോലെ ജീവിക്കുന്ന മത്സ്യമാണ് തിരുത. തോമസും അങ്ങനെയാണ്, ഇവിടെയുമുണ്ട് അവിടെയുമുണ്ട്. അതുകൊണ്ട്, തോമസ് ഒരു ഓട്ടക്കാലണയാണ്. എടുക്കാത്ത നാണയമാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

മാര്‍കിസിസ്റ്റ് പാര്‍ട്ടി അദ്ദേഹത്തെ ഇവിടെ ഇറക്കിയിരുന്നെങ്കില്‍ കോണ്‍ഗ്രസ് രക്ഷപ്പെട്ടു. കാരണം തോമസ് ആരാണെന്ന് ചോദിക്കാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ ഇപ്പോള്‍ തടങ്കല്‍ പാളയത്തില്‍ വെച്ചിരിക്കുന്നതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

advertisement

Also Read-BJP | ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കി; തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന എളമരം കടവ് പാലം തുറന്നുകൊടുത്ത് BJP

അദ്ദേഹത്തെ റിലീസ് ചെയ്യണമെന്നും ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

CM Pinarayi Vijayan | UDF വികസനം മുടക്കികള്‍; സില്‍വര്‍ ലൈന്‍ പദ്ധതി നാടിന് വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി

പാലക്കാട്: സില്‍വര്‍ ലൈന്‍(Silver Line) പദ്ധതി എല്‍ഡിഎഫിന്(LDF) വേണ്ടിയുള്ളതല്ലെന്നും നാടിന് വേണ്ടിയുള്ള പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(CM Pinarayi Vijayan). കേരളത്തില്‍ റോഡ് വികസനം ശാശ്വത വഴിയല്ലെന്ന് പിണറായി പറഞ്ഞു. പുതിയ കാലത്തിന് അനുസരിച്ചു മാറാന്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.

advertisement

Also Read-Oommen Chandy | 'സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളി': ഉമ്മൻചാണ്ടി

വേഗത്തില്‍ സഞ്ചരിക്കാന്‍ ട്രെയിന്‍ വേണം. യുഡിഎഫ് പറഞ്ഞ ഹൈ സ്പീഡ് പദ്ധതി, ഞങ്ങള്‍ സെമി ഹൈ സ്പീഡ് ആക്കിയെന്നേ ഉള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ എല്‍ഡിഎഫ് സെമി ഹൈ സ്പീഡ് പദ്ധതി നടപ്പിലാക്കാന്‍ പാടില്ലെന്നാണ് യുഡിഎഫ് ഇപ്പോള്‍ പറയുന്നത്.

യുഡിഎഫ് വികസനം മുടക്കികളാണ്. ഇതൊന്നും എല്‍ഡിഎഫിനു വേണ്ടിയുള്ള പദ്ധതികളല്ല, നാടിനു വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Rajmohan Unnithan | 'കെവി തോമസ് ഓട്ടക്കാലണ; ഒരേസമയം ബിജെപിയിലും സിപിഎമ്മിലും ഉണ്ട്'; രാജ്‌മോഹന്‍ ഉണ്ണിത്താന്‍
Open in App
Home
Video
Impact Shorts
Web Stories