BJP | ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കി; തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന എളമരം കടവ് പാലം തുറന്നുകൊടുത്ത് BJP

Last Updated:

തിങ്കളാഴ്ച പാലം ഉദ്ഘാടനം ചെയ്യാന്‍ എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് വരുന്ന മന്ത്രിയെ സ്വീകരിച്ച് ആനയിച്ചതില്‍ പ്രതിഷേധിച്ചാണ് ജനകീയ ഉദ്ഘാടനം നടത്തിയതെന്ന് സജീവന്‍ പറഞ്ഞു.

കോഴിക്കോട്: തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന എളമരം കടവ് പാലം(Elamaram Kadavu Bridge) തുറന്നുകൊടുത്ത് ബിജെപി(BJP). ഞായറാഴ്ച ജനകീയ ഉദ്ഘാടനം നടത്തിയാണ് പാലം ബിജെപി ജില്ലാ കമ്മിറ്റി തുറന്നുകൊടുത്തത്. തിങ്കളാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍നിന്ന് ബിജെപി നേതാക്കളെ ഒഴിവാക്കിയിരുന്നു.
കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 കോടി രൂപ ഫണ്ട് ഉപയോഗിച്ചാണ് പാലം നിര്‍മിച്ചത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി നിര്‍ദേശിച്ചതുപ്രകാരമാണ് ഇവിടെ പാലം പണിയാന്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന് അപേക്ഷ നല്‍കിയതെന്ന് ജനകീയ ഉദ്ഘാടനത്തിന് നേതൃത്വം കൊടുത്ത ബിജെപി ജില്ലാ പ്രസിഡന്റ് വികെ സജീവന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നുവെന്ന് ആരോപിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും സജീവന്‍ പറഞ്ഞു. തിങ്കളാഴ്ച പാലം ഉദ്ഘാടനം ചെയ്യാന്‍ എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് വരുന്ന മന്ത്രിയെ സ്വീകരിച്ച് ആനയിച്ചതില്‍ പ്രതിഷേധിച്ചാണ് ജനകീയ ഉദ്ഘാടനം നടത്തിയതെന്ന് സജീവന്‍ പറഞ്ഞു.
advertisement
കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ചാലിയാറിനു കുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. അതേസമയം, ഒരു പദ്ധതി ജനകീയമായി ഉദ്ഘാടനം ചെയ്യുന്നത് നല്ല കാര്യമാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമദ് റിയാസ് പറഞ്ഞു. വികസന പരിപാടികള്‍ നടത്തുമ്പോള്‍ എവറോളിങ് ട്രോഫിക്കുള്ള മത്സരമല്ല നാടിന് ഗുണം ഉണ്ടാവുക എന്ന് മാത്രമേ സര്‍ക്കാര്‍ ചിന്തിക്കുന്നുള്ളൂ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BJP | ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കി; തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന എളമരം കടവ് പാലം തുറന്നുകൊടുത്ത് BJP
Next Article
advertisement
ബിജെപിക്കാരൻ്റെ കടയിൽ പോയി റേഷൻ വാങ്ങിച്ചോ! കോൺഗ്രസുകാരനായ നടത്തിപ്പുകാരന് എതിരെ മറിയക്കുട്ടി
ബിജെപിക്കാരൻ്റെ കടയിൽ പോയി റേഷൻ വാങ്ങിച്ചോ! കോൺഗ്രസുകാരനായ നടത്തിപ്പുകാരന് എതിരെ മറിയക്കുട്ടി
  • മറിയക്കുട്ടിക്ക് റേഷൻ നിഷേധിച്ചതായി പരാതി

  • റേഷൻ വാങ്ങാനെത്തിയപ്പോൾ കടയുടമ മനപ്പൂർവം കാലതാമസം വരുത്തി

  • റേഷൻ കട നടത്തിപ്പുകാരൻ ജീൻസ് ആരോപണം നിഷേധിച്ചു

View All
advertisement