ഹരികുമാറിനെ രക്ഷപ്പെടുത്തിയത് പൊലീസുകാരാണ്. ജില്ലയിലെ സി.പി.എം നേതാക്കളുടെ ഒത്താശയിലാണ് അയാളെ ഇപ്പോള്‍ സുരക്ഷിതമായി ഒളിപ്പിച്ചിരിക്കുന്നത്. സി.പി.എം നേതാക്കളും ഹരികുമാറും തമ്മിലുള്ള അവിശുദ്ധ ബന്ധം നാട്ടില്‍ പാട്ടാണെന്നും ചെന്നിത്തല ആരോപിച്ചു.
കൊല നടന്ന് ഏഴ് ദിവസമായിട്ടും പ്രതിയെ പിടികൂടിയിട്ടില്ല. എ.എസ്.പിയാണ് കേസ് അന്വേഷിച്ചിരുന്നത്. പ്രതിയായ ഡിവൈ.എസ്.പിയുടെ അതേ റാങ്കാണ് എ.എസ്.പിക്ക്. ഒരേ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത് ശരിയല്ല. ഇപ്പോള്‍ ഐ.ജി അന്വേഷിക്കുമെന്ന് പറയുന്നു. അതും ഫലപ്രദമാകില്ല. സി.ബി.ഐ തന്നെ അന്വേഷിക്കണമെന്നാണ് ആ കുടുംബം ആവശ്യപ്പെടുന്നത്. പൊലീസ് നടത്തിയ അതിക്രമം പൊലീസ് അന്വേഷിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടും. വരാപ്പുഴയില്‍ ശ്രീജിത്തിനെ ചവിട്ടിക്കൊന്ന കേസിന്റെ അവസ്ഥ നെയ്യാറ്റിന്‍കര കേസിലും ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
advertisement
ശ്രീജിത്ത് വധക്കേസിലെ പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തിലിറങ്ങുകയോ തിരികെ സര്‍വ്വീസില്‍ പ്രവേശിക്കുകയോ ചെയ്തിട്ടുണ്ട്. ആ കേസില്‍ പ്രധാന ആരോപണ വിധേയനായ ആലുവ റൂറല്‍ എസ്.പിക്കെതിരെ കേസുപോലുമുണ്ടായില്ല. നെയ്യാറ്റിന്‍കര കൊലപാതകവും ഇതേ രീതിയില്‍ അട്ടിമറിക്കാനാണ് സി.പി.എമ്മും സര്‍ക്കാരും ശ്രമിക്കുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത് തന്നെ കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണ്. സനല്‍കുമറിന്റെ വിധവയെയും രണ്ടും പിഞ്ചു കുട്ടികളെയും സമര രംഗത്തേക്ക് ഇറക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ലന്നുംചെന്നിത്തല പറഞ്ഞു.