നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡിവൈ.എസ്.പിയെ രക്ഷിക്കാന്‍ സി.പി.എം ഗൂഡാലോചന: വിഷ്ണുപുരം

  ഡിവൈ.എസ്.പിയെ രക്ഷിക്കാന്‍ സി.പി.എം ഗൂഡാലോചന: വിഷ്ണുപുരം

  • Last Updated :
  • Share this:
   തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഡിവൈ.എസ്.പിയെ രക്ഷിക്കാന്‍ പൊലീസ് അസോസിയേഷനും സി.പി.എം നേതാക്കളും ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ രംഗത്തെത്തി.

   കേസുമായി ബന്ധപ്പെട്ട് ദൃക്‌സാക്ഷികളായ അഞ്ചിലധികം പേരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സംഭവം കണ്ടെന്ന് പറയുന്നവരില്‍ നിന്ന് ഇതുവരെ മൊഴിയെടുത്തിട്ടില്ല. ഡിവൈ.എസ്.പിക്ക് അനുകൂലമായ മൊഴികള്‍ മാത്രമാണ് പൊലീസ് ഇപ്പോള്‍ രേഖപ്പെടുത്തുന്നതെന്നും വിഷ്ണുപുരം ആരോപിച്ചു.

   സ്ഥലം എം.എല്‍.എയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് സനലിന്റെ ഭാര്യയുടെ അപേക്ഷ കൈമാറിയെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ അന്വേഷണ സംഘത്തിലുള്ളത് മോശം ട്രാക്ക് റെക്കേഡുള്ളവരാണെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ ആരോപിച്ചു.

   First published:
   )}