ഇക്കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ മൗനം വാചാലമാണ്. ഇടപാടിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ രക്ഷപെടാന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഉദ്യേഗസ്ഥരെ മറികടന്ന്തീരുമാനമെടുത്തത് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയുമാണ്. അനുമതി നല്കിയ നാലെണ്ണത്തില്‍ രണ്ടും തട്ടിക്കൂട്ട് കമ്പനികളാണ്.ഇതില്‍ മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും താല്പര്യം എന്തായിരുന്നെന്നും ചെന്നിത്തല ചോദിച്ചു.
പണ്ട് ഒരു സി.പി.എം മന്ത്രി സിഗരറ്റ് കൂട്ടില്‍ പേരെഴുതി നിയമനം നല്കിയ ചരിത്രം ഉണ്ട്. കിന്ഫ്രയിലെപത്തേക്കര് എത്ര ലാഘവത്തോടെയാണ് ഒരു തട്ടിക്കൂട്ട് കമ്പനിക്ക് നല്‍കിയത്.സി.പി.എമ്മിന്റെ ഉന്നത നേതാവിന്റെ മകനായ ജനറല്‍മാനേജറുടെ തറവാട്ട് സ്വത്താണോ കിന്‍ഫ്രയിലെ ഭൂമിയെന്നും ചെന്നിത്തല ചോദിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 09, 2018 5:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബ്രൂവറിക്ക് മുഖ്യമന്ത്രി അനുമതി നല്‍കിയത് പാര്‍ട്ടി പോലും അറിയാതെയെന്ന് ചെന്നിത്തല