ബ്രൂവറികള്‍ റദ്ദാക്കിയത് കൂടുതല്‍ രഹസ്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍: ചെന്നിത്തല

Last Updated:
തിരുവനന്തപുരം: ബ്രൂവറിക്ക് നല്‍കിയ അനുമതി റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനുമതി നല്‍കിയ തീരുമാനം പിന്‍വലിച്ചാലും ബ്രൂവറി ലൈസന്‍സിലൂടെ അഴിമതി നടത്തിയ എക്സൈസ്മന്ത്രിയുടെ രാജിയ്ക്കായി യു.ഡി.എഫ് സമരം തുടരും. കൂടുതല്‍ അഴിമതിക്കഥകള്‍ പുറത്തുവരുമെന്ന് കണ്ടതോടെയാണ് അനുമതി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയാറായതെന്നും ചെന്നിത്തല പറഞ്ഞു.
സ്വകാര്യ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും മൈക്രോ ബിയര്‍ പാര്‍ലറുകളും പബുകളും തുടങ്ങാനും സര്‍ക്കാരിന് പദ്ധതിയുണ്ടായിരുന്നു. ഇതിനായി റിപ്പോര്‍ട്ടും തയ്യാറാക്കിയിരുന്നു. എക്സൈസ് കമ്മീഷണറെ ബംഗലൂരുവില്‍ അയച്ചാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഇടതു മുന്നണിയെയോ മറ്റു മന്ത്രിമാരേയോ വിശ്വാസത്തിലെടുക്കാതെ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ചേര്‍ന്ന് 26 മാസത്തിനിടെ 96 ബാറുകള്‍ക്കാണ് അനുമതി നല്‍കിയത്. ഇതിനു പിന്നില്‍ അഴിമതിയുണ്ട്. അഴിമതിക്കാരനായ എക്‌സൈസ് മന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.
advertisement
 ബ്രൂവറി അഴിമതി ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഇഷ്ടക്കാരേയും സ്വന്തക്കാരേയും വിളിച്ചുവരുത്തി വെള്ളപേപ്പറില്‍ അനുമതി എഴുതി നല്‍കി. കടലാസ് കമ്പനികള്‍ക്കാണ് അനുമതി നല്‍കിയത്. ബിനാമി ഇടപാടാണിത്. അതിനു പിന്നിലുള്ളത് ആരാണെന്ന് കണ്ടെത്തണം. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിനില്‍ക്കുന്നു. കട്ടമുതല്‍ തിരിച്ചുനല്‍കിയെന്ന് കരുതി കളവ് കളവല്ലാതാകുന്നില്ല. ബ്രൂവറി ഇടപാടില്‍ താന്‍ നല്‍കിയ പരാതിയില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബ്രൂവറികള്‍ റദ്ദാക്കിയത് കൂടുതല്‍ രഹസ്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍: ചെന്നിത്തല
Next Article
advertisement
മലയാളികള്‍ അധികം ഉപയോഗിക്കാത്ത റെയില്‍വേയുടെ സര്‍ക്കുലര്‍ ജേണി ടിക്കറ്റിനെ കുറിച്ച് നിങ്ങള്‍ക്കെന്തറിയാം?
മലയാളികള്‍ അധികം ഉപയോഗിക്കാത്ത റെയില്‍വേയുടെ സര്‍ക്കുലര്‍ ജേണി ടിക്കറ്റിനെ കുറിച്ച് നിങ്ങള്‍ക്കെന്തറിയാം?
  • ഇന്ത്യൻ റെയിൽവേയുടെ സർക്കുലർ ജേണി ടിക്കറ്റുകൾ സെക്കൻഡ് ക്ലാസ്, സ്ലീപ്പർ ക്ലാസുകൾക്ക് ലഭ്യമാണ്.

  • സർക്കുലർ ജേണി ടിക്കറ്റുകൾ ഉപയോഗിച്ച് പരമാവധി എട്ട് ഇടവേളകളോടെ യാത്ര ചെയ്യാം.

  • സർക്കുലർ ജേണി ടിക്കറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നത് കുറഞ്ഞ നിരക്കിൽ കൂടുതൽ സൗകര്യപ്രദമാണ്.

View All
advertisement