കണ്ണൂര്‍ ജില്ലയിലെ വാരത്ത് ശ്രീധരന്‍ ബ്രൂവറിസ്, പാലക്കാട്ട് എലപ്പുള്ളിയില്‍ അപ്പോളോ ഡിസ്റ്റലറീസ് ആന്റ് ബ്രൂവറീസ്, എറണാകുളത്ത് കിന്‍ഫ്രാ പാര്‍ക്കില്‍ പവര്‍ ഇന്‍ഫൊടെക് എന്നിവര്‍ക്കാണ് ജൂണിനും സെപ്തംബറിനും ഇടയില്‍ ബിയര്‍ ഉത്പാദന അനുമതി നല്‍കിയത്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യ നിര്‍മാണത്തിന് തൃശൂരില്‍ ശ്രീചക്രാ ഡിസ്‌ലറീസിന് ജൂലൈയിലും അനുമതി നല്‍കി. ഇതിനു പിന്നില്‍ വന്‍ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ്. ഇടതു മുന്നണിയുടെ മദ്യനയത്തിനു വിരുദ്ധമാണ് സര്‍ക്കാരിന്റെ തീരുമാനം.
സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ പേരുകള്‍ പരസ്യപ്പെടുത്തി
advertisement
മദ്യഉത്പാദന കേന്ദ്രങ്ങള്‍ അനുവദിച്ചതില്‍ സമഗ്ര അന്വേഷണമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിനു മുന്‍പ് 1996ലാണ് സംസ്ഥാനത്ത് അവസാനമായി ഡിസ്‌ലറികള്‍ അനുവദിച്ചത്. ഇത് വിവാദമായതോടെ പുതിയവ അനുവദിക്കേണ്ടെന്ന് 1999 ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനത്ത് വില്‍ക്കുന്ന ബിയറിന്റെ 40 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണെന്നും അതിനാല്‍ പുതിയ ബ്രൂവറി അനുവദിക്കണം എന്നുമുള്ള എക്‌സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ ബ്രൂവറിക്ക് അനുമതി നല്‍കിയത്.