ബി.ജെ.പിയും സി.പി.എമ്മും ശബരിമല വിഷയത്തില്‍തെരഞ്ഞെടുപ്പിന് ലക്ഷ്യമിട്ട് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഏത് മതവിഭാഗങ്ങളുടെയും ആചാരങ്ങളും അനുഷ്ഠാനങ്ങളുംഅതേപടി നിലനില്‍ക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഈ വിധി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിന്ന് ചോദിച്ച് വാങ്ങിയതാണ്. 2016 ലെ സത്യവാങ്ങ്മൂലം പിന്‍വലിച്ചതാണ് ഇപ്പോഴത്തെ വിധിക്ക് വഴിയൊരുക്കിയത്. കോണ്‍ഗ്രസ് നടത്തിയ സത്യാഗ്രഹങ്ങളുടെ പേരില്‍ പിണറായി ഇപ്പോള്‍ ഊറ്റം കൊള്ളേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
advertisement
പ്രളയം കഴിഞ്ഞ് ഒന്നര മാസം കഴിഞ്ഞിട്ടുംസര്‍ക്കാര്‍ പ്രഖ്യാപിച്ച 10000 രൂപവിതരണം ചെയ്യാന്‍ സാധിച്ചില്ല. ലഭിച്ച തുകയുടെ കണക്ക് എത്രയെന്ന് പോലും മുഖ്യമന്ത്രിയുടെ ഓഫീസിന് അറിയില്ല. പ്രത്യേക അക്കൗണ്ടിനായി ഉത്തരവ് ഇറക്കിയ ശേഷം പിന്‍വലിച്ചത് ഇപ്പോഴും ദരൂഹമാണെന്നും ചെന്നിത്തല ആരോപിച്ചു.