ബ്രൂവറിക്ക് മുഖ്യമന്ത്രി അനുമതി നല്‍കിയത് പാര്‍ട്ടി പോലും അറിയാതെയെന്ന് ചെന്നിത്തല

Last Updated:
തിരുവനന്തപുരം: ബ്രൂവറിയില്‍ പാര്‍ട്ടിയെ പോലും അറിയിക്കാതെ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും വന്‍ ഇടപാട് നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇക്കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ മൗനം വാചാലമാണ്. ഇടപാടിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ രക്ഷപെടാന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഉദ്യേഗസ്ഥരെ മറികടന്ന്തീരുമാനമെടുത്തത് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയുമാണ്. അനുമതി നല്‍കിയ നാലെണ്ണത്തില്‍ രണ്ടും തട്ടിക്കൂട്ട് കമ്പനികളാണ്.ഇതില്‍ മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും താല്‍പര്യം എന്തായിരുന്നെന്നും ചെന്നിത്തല ചോദിച്ചു.
പണ്ട് ഒരു സി.പി.എം മന്ത്രി സിഗരറ്റ് കൂട്ടില്‍ പേരെഴുതി നിയമനം നല്‍കിയ ചരിത്രം ഉണ്ട്. കിന്‍ഫ്രയിലെപത്തേക്കര്‍ എത്ര ലാഘവത്തോടെയാണ് ഒരു തട്ടിക്കൂട്ട് കമ്പനിക്ക് നല്‍കിയത്.സി.പി.എമ്മിന്റെ ഉന്നത നേതാവിന്റെ മകനായ ജനറല്‍മാനേജറുടെ തറവാട്ട് സ്വത്താണോ കിന്‍ഫ്രയിലെ ഭൂമിയെന്നും ചെന്നിത്തല ചോദിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബ്രൂവറിക്ക് മുഖ്യമന്ത്രി അനുമതി നല്‍കിയത് പാര്‍ട്ടി പോലും അറിയാതെയെന്ന് ചെന്നിത്തല
Next Article
advertisement
റാവൽപിണ്ടി ചിക്കൻ ടിക്ക മുതൽ ബാലകോട്ട് തിരമിസു വരെ: അത്താഴ മേശയിൽ പാകിസ്ഥാനെ ട്രോളി ഇന്ത്യൻ വ്യോമസേന
റാവൽപിണ്ടി ചിക്കൻ ടിക്ക മുതൽ ബാലകോട്ട് തിരമിസു വരെ: അത്താഴ മേശയിൽ പാകിസ്ഥാനെ ട്രോളി ഇന്ത്യൻ വ്യോമസേന
  • ഇന്ത്യൻ വ്യോമസേനയുടെ 93-ാം വാർഷികാഘോഷ ഡിന്നർ മെനുവിൽ പാകിസ്ഥാനിലെ സ്ഥലപ്പേരുകൾ

  • റാവൽപിണ്ടി ചിക്കൻ ടിക്ക, ബാലാകോട്ട് തിരമിസു, മുസാഫറാബാദ് കുൽഫി ഫലൂദ എന്നിവ മെനുവിൽ ഉൾപ്പെടുത്തി.

  • ഓപ്പറേഷൻ സിന്ദൂരിൽ ലക്ഷ്യം വെച്ച പാകിസ്ഥാനിലെ സ്ഥലങ്ങളുടെ പേരുകൾ മെനുവിൽ ചേർത്തത് ശ്രദ്ധേയമായി.

View All
advertisement