മന്ത്രി നടത്തിയത് അധികാര ദുർവിനിയോഗമാണെന്നാണ് പ്രതിപക്ഷ ആരോപണം. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഗവർണ്ണർക്ക് കത്ത് നൽകിയത്. ചട്ട വിരുദ്ധമാണ് നിയമനമെന്ന് ഗവർണ്ണർ തന്നെ വ്യക്തമാക്കിയതിനാൽ ആത്മാഭിമാനമുണ്ടെങ്കിൽ വിസി പദവിയെഴിയമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വിസി നിയമനം അഴിമതിക്കായി
കണ്ണൂർ-കാലടി സർവ്വകലാശാലയിൽ നിരവധി ഒഴിവുകളിൽ നിയമനം നടക്കാനുണ്ട്. ഇഷ്ടക്കാരെ വൈസ് ചാൻസിലർമാരാക്കുന്നതിലൂടെ പാർട്ടിക്കാരെ ആ സ്ഥാനങ്ങളിൽ നിയമിക്കാനാണ് നീക്കമെന്നാണ് ആരോപണം. സിപിഎം സെല്ലുകളായി സർവ്വകലാശാലകളെ മാറ്റാനാണ് ശ്രമമെന്നും പ്രതിപക്ഷം ആരോപിക്കുന്നു. സർവ്വകലാശാല വിഷയത്തിൽ ഗവർണ്ണർ സർക്കാരിനെതിരെ തിരിഞ്ഞത് രാഷ്ട്രീയ ആയുധമായി പ്രതിപക്ഷം ഏറ്റെടുക്കുകയാണ്. സർവ്വകാലാശാല നിയമനങ്ങളിൽ അഴിമതി ഉന്നയിച്ച് പ്രതിപക്ഷം പ്രക്ഷോഭം ആരംഭിച്ചേക്കും. മുൻ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയെന്ന തെളിഞ്ഞെന്നാണ് രമേശ് ചെന്നിത്തലയുടെ വാദം.
advertisement
പ്രതികരിക്കാതെ സർക്കാർ
കഴിഞ്ഞ 8 നാണ് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഗവർണ്ണർ കത്ത് നൽകിയത്. തലസ്ഥാനത്തില്ലാതിരുന്നിട്ടും ഗവർണ്ണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി വേഗത്തിൽ ഇടപെട്ടു. ധനമന്ത്രി ബി ബാലഗോപാലിനേയും ചീഫ് സെക്രട്ടറി വിപി ജോയിയേയും അനുനയ ശ്രമങ്ങൾക്ക് നിയോഗിച്ചെങ്കിലും ഫലം കണ്ടില്ല.ഇതിനിടെ മുഖ്യമന്ത്രി നേരിട്ട് ഗവർണ്ണറുമായി സംസാരിച്ചെങ്കിലും ഗവർണ്ണർ വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ഭരണത്തലവനായി ഗവർണ്ണറുമായി ഏറ്റുമുട്ടൽ ഒഴിവാക്കാനുള്ള തീവ്ര ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ട്. സർക്കാരുമായി അടുത്തകാലം വരെ നല്ല ബന്ധത്തിലായിരുന്ന ഗവർണ്ണർ സർക്കാരിന്റെ വിമർശകനാകുന്നത് ഒഴിവാക്കാനാണ് ശ്രമം. ഡൽഹിയിലുള്ള ഗവർണ്ണർ തിരിച്ചെത്തുന്ന മുറക്ക് മുഖ്യമന്ത്രി നേരിട്ട് കണ്ട് ചർച്ച നടത്തും.
ഗവർണ്ണറിനുണ്ടോ രഷ്ട്രീയം
സർക്കാരുമായി നല്ല ബന്ധത്തിലാ യിരുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ പെട്ടെന്നുള്ള നീക്കം സർക്കാരിനെ അമ്പരിപ്പിച്ചിട്ടുണ്ട്. നേരത്തെ വിവിധ വി ഷയങ്ങളിൽ സർക്കാരുമായി ഏറ്റുമുട്ടിയെങ്കിലും അടുത്തിടെയുണ്ടായ നല്ല ബന്ധം നഷ്ടപ്പെട്ടതിന് മറ്റെന്തിലും രാഷ്ട്രീയ കാരണങ്ങളുണ്ടെയെന്നതും സർക്കാർ തേടുന്നുണ്ട്. വിസി നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗവർണ്ണർ മുമ്പ് സ്വീകരിച്ച ചില നിലപാടുകളിൽ സർക്കാരിന് അതൃപ്തിയുണ്ട്. സേർച്ച് കമ്മിറ്റി നൽകുന്ന പേരിന് വിരുദ്ധമായി ചില നിയമനങ്ങൾ ഗവർണ്ണർ നേരിട്ട് നടത്തിയിരുന്നു. സംഘപരിവാർ ബന്ധമുള്ളവരെ നിയമിച്ചത് പ്രത്യേക രാഷ്ട്രീയ സമ്മർദത്തിന്റെ പേരിലാണെന്നും സിപിഎം കേന്ദ്രങ്ങൾ ആരോപിച്ചിരുന്നു.