ഇതോടെ നിമനത്തിന് സാവകാശം ചോദിക്കാനുള്ള കെ.എസ്.ആര്‍.ടി.സിയുടെ നീക്കത്തിനും തിരിച്ചടിയായി. പിരിച്ചു വിട്ട എംപാനല്‍ ജീനക്കാര്‍ക്ക് തുല്യമായ ആളുകളെ പി.എസ്.എസി ലിസ്റ്റില്‍ നിന്ന് രണ്ടു ദിവസത്തിനകം നിയമിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
Also Read ടിക്കറ്റ് മെഷീന്‍ മടക്കി നല്‍കിയത് കണ്ണീരോടെ; മനസുനീറ്റിയ ജീവിത ചിത്രമായി നസീര്‍
ഒഴിവുകളില്ലെന്ന വാദം ഉന്നയിച്ചെങ്കിലും അങ്ങനെയെങ്കില്‍ എന്തിന് പി.എസ്.സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നായിരുന്നു കോടതിയുടെ ചോദ്യം. 4081 പേരുടെ പട്ടിക ഒഴിവില്ലാതെയാണോ തയ്യാറാക്കിയതെന്നും കോടതി ചോദിച്ചു.
advertisement
Also Read കണ്ടക്ടർ പ്രതിസന്ധി രൂക്ഷം; പ്രശ്നപരിഹാരത്തിന് സർക്കാർ
പരിശീലനം നല്‍കാന്‍ സമയം വേണമെന്ന് കെ.എസ്.ആര്‍.ടി.സി വാദിച്ചെങ്കിലും കണ്ടക്ടര്‍ ജോലി പെട്ടെന്നു പഠിച്ചെടുക്കാമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കേസില്‍ കക്ഷി ചേരുന്നതിന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നല്‍കിയ ഹര്‍ജി പിന്നിട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.