ഫോണില്‍ വിളിച്ചയുടന്‍ നിങ്ങള്‍ക്കയച്ച സന്ദേശം കണ്ടില്ലേയെന്നു ചോദിച്ചു. കണ്ടില്ല, വായിക്കാന്‍ സമയം കിട്ടിയില്ല, ക്ഷമിക്കണം എന്നുപറഞ്ഞപ്പോഴാണ് താന്‍ രവി പൂജാരിയാണെന്നു വെളിപ്പെടുത്തിയതെന്ന് പി.സി ജോര്‍ജ് പറയുന്നു.
തന്നെയും രണ്ടു മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്നായിരുന്നു ഭീഷണി. എന്നാല്‍ 'നീ പോടാ റാസ്‌കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്തു നടക്കില്ലെടാ ഇഡിയറ്റ്'എന്ന് അറിയാവുന്ന ഇംഗ്ലിഷില്‍ മറുപടി നല്‍കിയെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി. പിന്നീടും ഇതേ നമ്പരില്‍ നിന്നും വിളിവന്നു. ബിഷപ്പ് ഫ്രാങ്കോയുടെ കേസില്‍ കന്യാസ്ത്രീകള്‍ക്കെതിരെ സംസാരിച്ചതിനാണ് തനിക്കെതിരെ ഭീഷണി മുഴക്കിയതെന്ന് അപ്പോഴാണ് മനസിലായതെന്നും പി.സി വ്യക്തമാക്കി.
advertisement
Also Read രവി പൂജാരിയെ ചോദ്യം ചെയ്യാൻ കേരളാ പൊലീസ് നീക്കം തുടങ്ങി
എഴുപതോളം കേസുകളില്‍ പ്രതിയായ രവി പൂജാരി കഴിഞ്ഞ ദിവസം ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്നാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ബംഗലുരു പൊലീസ് റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിലേക്ക് വെടിയുതിര്‍ത്ത കേസിലും ഇയാള്‍ പ്രതിയാണ്.
