പത്ത് കോടി രൂപ കുടിശികയായതിനെത്തുടർന്നാണ് ആർസി ബുക്കുകളുടെ അച്ചടി നിറുത്തി വച്ചത്. അച്ചടിക്കരാർ ഏറ്റെടുത്ത സ്ഥാപനത്തിന് പ്രതിഫലം നൽകാത്തതിനെത്തുടർന്നാണ് ആർസി ബുക്കിന്റെ വിതരണം മുടങ്ങിയത്. നേരത്തെ അച്ചടിക്കായുള്ള തുക ഈടാക്കിയ സർട്ടിഫിക്കറ്റുകളും ഡിജിറ്റലായി നൽകാനാണ് തീരുമാനം. അച്ചടി പുനരാരംഭിക്കുമ്പോൾ തുക ഈടാക്കിയതിനാൽ ഇവ വിതരണം ചെയ്യും.
ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുമ്പോൾ സർക്കാരിന് വരുമാന നഷ്ടംമുണ്ടാകരുതെന്ന ധന വകുപ്പിന്റെ കർശന നിലപാടിനെ തുടർന്ന് ഫീസിനത്തിൽ സർക്കാറിനുള്ള വരുമാനം കുറയുന്നത് ഒഴിവാക്കാൻ സർവീസ് ചാർജ് വർധിപ്പിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസിനും ഇതേ രീതിയായിരുന്നു പിന്തുടർന്നത്.
advertisement
വാഹന ഉടമകളുടെ ഏറെക്കാലത്തെ തലവേദനയാണ് ഡിജിറ്റൽ സംവിധാനത്തിലൂടെ പരിഹരിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 01, 2025 6:34 PM IST
