ആവശ്യമെങ്കിൽ എൻഎസ്‌എസുമായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയാറാണെന്നും യുഡിഎഫിനെ ശക്തിപ്പെടുത്തലാണ് ലീഗിന്റെ ലക്ഷ്യമെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. എൻഎഎസ്എസിന്‍റെ സര്‍ക്കാര്‍ അനുകൂല നിലപാടിൽ രാഷ്ട്രീയപരമായ നീക്കുപോക്കുകള്‍ക്കും ചര്‍ച്ചകള്‍ക്കും സമയമുണ്ട്. തെരഞ്ഞെടുപ്പിന് ഇനിയും സമയം ഉണ്ട്. കേരളത്തിന്റെ ഭാവിയാണ് പ്രധാനം. വേണമെങ്കിൽ ലീഗ് മധ്യസ്ഥ്യതയ്ക്ക് മുൻ കയ്യെടുക്കുമെന്നും ചർച്ച ചെയ്യേണ്ടയിടത്ത് ചർച്ച ചെയ്യുമെന്നും യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയാണ് മുസ്ലീം ലീഗെന്നും അദ്ദേഹം പറഞ്ഞു.
advertisement
ലീഗിന് അതിന്റെതായ രാഷ്ട്രീയം ഉണ്ട് , അതിൽ ഉറച്ചു നിൽക്കുന്നു. മുസ്‌ലിം ലീഗ് എപ്പോഴും മീഡിയേറ്ററുടെ റോൾ ആണ് കൈകാര്യം ചെയ്യുന്നത് .എല്ലാവരെയും ലീഗ് ബഹുമാനിക്കുന്നുണ്ട് .അധികാരത്തിൽ യുഡിഎഫ് വന്നാലും, എൽഡിഎഫ് വന്നാലും ലീഗിന്റെതായ പങ്കുണ്ടെന്നും മറ്റ് ആരോപണങ്ങളിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.