ജോമിയുടെ ഭാര്യ സോണിയയും ദുരന്തത്തില്‍ അകപ്പെട്ടിരുന്നു. വീടിനടുത്തുണ്ടായ മണ്ണിടിച്ചലിനെ കുറിച്ച് സമീപത്തെ കടയിലെത്തി സംസാരിക്കുന്നതിനിടെ വീടും പുരയിടവും ഇടിഞ്ഞ് ഇവര്‍ നിന്ന കടയ്ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു.
ആറ്റുചാല്‍ വീടൊന്നാകെ ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുക്കുകയായിരുന്നു. വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ സോണിയുടെയും മകന്‍ അലന്റെയും മൃതദേഹത്തിനായുള്ള തിരച്ചിലിനിടെ രക്ഷാപ്രവര്‍ത്തകര്‍ക്കു കിട്ടിയതാണ് പകുതി കീറിയ കുടുംബഫോട്ടോ. ഈ ഫോട്ടോയില്‍ കാണാവുന്നത് സോണിയയെയും അലനെയും മാത്രം.
Also Read- Kerala Rains| ഡാം തുറക്കൽ വിദഗ്ധ സമിതി തീരുമാനിക്കും; കോളജുകള്‍ തുറക്കുന്നത് 25ലേക്ക് മാറ്റും
advertisement
അഞ്ചു പേരായിരുന്നു ആ കുടുംബത്തിലുണ്ടായിരുന്നത്. സോണിയയുടെ ഭര്‍ത്താവ് ജോമി, ജോമിയുടെ അമ്മ മറിയാമ്മ, സോണിയയുടെയും ജോമിയുടെയും മകള്‍ ആന്‍മരിയ എന്നിവര്‍ കൂടിയുണ്ടായിരുന്നു ആ ഗ്രൂപ്പ് ഫോട്ടോയില്‍. ഇവര്‍ മൂന്നു പേരും അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു.
Also Read- Kerala Rains Live Update| സംസ്ഥാനത്ത് മരണം 26 ആയി; കൊക്കയാറിൽ ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി
ലൈഫ് മിഷനില്‍ നിന്ന് ലഭിച്ച പണം കൊണ്ടു പണിത വീടിന്റെ തറമുതല്‍ മുകളിലേക്ക് ഒന്നും ശേഷിപ്പിക്കാതെയാണ് മലവെള്ളം കവര്‍ന്നെടുത്തത്. സോണിയയുടെയും അലന്റെയും മൃതദേഹങ്ങള്‍ ഏറെനേരത്തെ തിരച്ചിലിനൊടുവിലാണ് ലഭിച്ചത്.