Also Read-ഫിറോസ് കുന്നും പറമ്പിലിനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു
വനിതാ കമ്മീഷൻ എൽഡിഎഫിന്റെ ഭാഗമാണെന്നാണ് രമ്യ ആരോപിക്കുന്നത്. ഷാനിമോൾ ഉസ്മാനെതിരെയാ ജി.സുധാകരന്റെ പരാതിയിൽ കമ്മീഷൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോപണം. നേരത്തെ രമ്യക്കെതിരെ എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ അധിക്ഷേപ പരാമര്‍ശങ്ങൾ നടത്തിയിരുന്നു. അന്നും സംഭവത്തിൽ വനിതാ കമ്മീഷൻ സ്വീകരിച്ച നിലപാടിനെതിരെ വിമർശനം ഉയര്‍ന്നിരുന്നു. ഇതെല്ലാം ഉയർത്തിയാണ് രമ്യ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
എ.വിജയരാഘവനും ജി.സുധാകരനും അസഹിഷ്ണുതയാണ്. ആലത്തൂരിലെ പോലെ അരൂരിലും സ്ത്രീകൾ എൽഡിഎഫിന് മറുപടി നൽകുമെന്നും ന്യൂസ് 18നോട് സംസാരിക്കവെ രമ്യ വ്യക്തമാക്കി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 16, 2019 11:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വനിതാ കമ്മീഷന്‍ എൽഡിഎഫിന്റെ ഭാഗം; പിരിച്ചു വിടണമെന്ന് രമ്യാ ഹരിദാസ് എംപി
