യുവനേതൃനിരയെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധി ആറു വര്‍ഷം മുന്‍പ് നടത്തിയ ടാലന്റ് ഹണ്ടില്‍ പങ്കെടുത്തതാണ് രമ്യയുടെ പൊതുജീവിതത്തില്‍ വഴിത്തിരിവായത്. നാലു ദിവസം ഡല്‍ഹിയില്‍ നടന്ന പരിപാടിയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ പെണ്‍കുട്ടി പിന്നീട് യൂത്ത് കോണ്‍ഗ്രസ് ദേശീയ കോ-ഓര്‍ഡിനേറ്ററായി നിയമിതയായി. 2015-ല്‍ 29-ാംമത്തെ വയസിലാണ് കുറ്റിക്കാട്ടൂരിലെ കൂലിപ്പണിക്കാരനായ ഹരിദാസിന്റെയും രാധയുടെയും മകളായ രമ്യ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകുന്നത്.
Also Read 'പപ്പുവിന്‍റെ പപ്പി'; പ്രിയങ്ക ഗാന്ധിക്കെതിരെ ലൈംഗിക പരാമർശവുമായി സാംസ്കാരിക മന്ത്രി
advertisement
2012-ല്‍ ജപ്പാനില്‍ നടന്ന ലോക യുവജന സമ്മേളത്തില്‍ കേരത്തില്‍ നിന്നുള്ള പ്രതിനിധിയായും പങ്കെടുത്തിട്ടുണ്ട്. ഗാന്ധിയന്‍ സംഘടനയായ ഏകതാപരിഷത്തിന്റെ പ്രവര്‍ത്തകയായി ആദിവാസി ദളിത് മേഖലകളില്‍ പ്രവര്‍ത്തിച്ചു. 2012-ല്‍ ജപ്പാനില്‍ നടന്ന ലോകയുവജന സമ്മേളനത്തിലും കേരളത്തില്‍ നിന്നുള്ള പ്രതിനിധികളില്‍ ഒരാളായി. ജവഹര്‍ ബാലജനവേദിയിലൂടെയാണ് വിദ്യാര്‍ഥി രാഷ്ട്രീയ രംഗത്തേക്ക് രംഗപ്രവേശം ചെയ്തത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിന്റെ കോഴിക്കോട് പാര്‍ലമെന്റ് സെക്രട്ടറിയായി. 2007-ല്‍ കോഴിക്കോട് നെഹ്റു യുവകേന്ദ്രയുടെ മികച്ച പൊതുപ്രവര്‍ത്തകയ്ക്കുള്ള പുരസ്തകാരം നേടിയതും രമ്യയായിരുന്നു.
പ്രസംഗത്തിലൂടെയും നാടൻ പാട്ടുകലിലൂടെയും സദസ്യരെ കൈയ്യിലെടുക്കുന്ന രമ്യയുടെ വീഡിയോകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സിറ്റിംഗ് എംപിയായ പി.കെ ബിജുവാണ് ആലത്തൂരില്‍ ഇടത് മുന്നണിയുടെ സ്ഥാനാര്‍ഥി.
