'പപ്പുവിന്‍റെ പപ്പി'; പ്രിയങ്ക ഗാന്ധിക്കെതിരെ ലൈംഗിക പരാമർശവുമായി സാംസ്കാരിക മന്ത്രി

Last Updated:

'പപ്പുവിന്‍റെ (രാഹുൽ ഗാന്ധിയുടെ) പപ്പി' എന്നാണ് പ്രിയങ്ക ഗാന്ധിയെ മഹേഷ് ശർമ്മ വിളിച്ചത്.

ന്യൂഡൽഹി: തെരഞ്ഞെടുപ്പു കാലത്ത് ലൈംഗിക പരാമർശങ്ങളും സാധാരണമാണ്. കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശർമയാണ് ഏറ്റവും ഒടുവിലായി ലൈംഗിക പരാമർശം നടത്തിയിരിക്കുന്നത്. കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെയാണ് പരാമർശം. 'പപ്പുവിന്‍റെ (രാഹുൽ ഗാന്ധിയുടെ) പപ്പി' എന്നാണ് പ്രിയങ്ക ഗാന്ധിയെ മഹേഷ് ശർമ്മ വിളിച്ചത്.
"പപ്പു (രാഹുൽ ഗാന്ധി) പറയുന്നു അദ്ദേഹത്തിന് പ്രധാനമന്ത്രിയാകണം എന്ന്. ഇപ്പോൾ, മായാവതിയും അഖിലേഷ് യാദവും പപ്പുവിന്‍റെ പപ്പിയും എല്ലാമെത്തി. ഇതിനുമുമ്പ് പ്രിയങ്ക ഈ രാജ്യത്തിന്‍റെ പുത്രി ആയിരുന്നില്ലേ ? കോൺഗ്രസിന്‍റെ മകളായിരുന്നില്ലേ ?". ഉത്തർപ്രദേശിലെ സിക്കന്ധ്രാബാദിലെ പൊതുറാലിയിൽ സംസാരിക്കവെയാണ് മഹേഷ് ശർമ ഈ വിവാദ പരാമർശം നടത്തിയത്.
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് എതിരെയും കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് എതിരെയും കേന്ദ്രമന്ത്രി വിവാദ പരാമർശങ്ങൾ നടത്തി. "മമത ബാനർജി ഇവിടെ വന്ന് കഥക് നൃത്തം അവതരിപ്പിച്ചാലും കർണാടക മുഖ്യമന്ത്രി പാട്ട് പാടിയാലും ആരുണ്ടാകും അത് കാണാനെന്നും", "ഇവരേക്കാളൊക്കെ മികച്ച നേതാവ് നരേന്ദ്ര മോദി" ആണെന്നു അദ്ദേഹം പറഞ്ഞു.
advertisement
പരാമർശങ്ങളുടെ പേരിൽ ശർമ ഇതാദ്യമായല്ല വിവാദത്തിൽ ഉൾപ്പെടുന്നത്. ഒരാഴ്ച മുമ്പായിരുന്നു ഇതിനു മുമ്പ് നടത്തിയ വിവാദ പരാമർശം. "നമ്മളെ സൃഷ്ടിച്ച ദൈവത്തിന് നമ്മുടെ ആഗ്രഹങ്ങൾ പൂർണമായി നിറവേറ്റിത്തരാൻ കഴിയുന്നില്ല, പിന്നെ എങ്ങനെയാണ് ഒരു എം.പിക്ക് സാധിക്കുക" എന്നായിരുന്നു ഗൗതം ബുദ്ധ നഗർ എം.പി കഴിഞ്ഞയാഴ്ച നടത്തിയ പരാമർശം.
മലയാളം വാർത്തകൾ/ വാർത്ത/India/
'പപ്പുവിന്‍റെ പപ്പി'; പ്രിയങ്ക ഗാന്ധിക്കെതിരെ ലൈംഗിക പരാമർശവുമായി സാംസ്കാരിക മന്ത്രി
Next Article
advertisement
'ശ്രേയസുമായി ഫോണിൽ സംസാരിച്ചു; ആരോഗ്യനില തൃപ്തികരം'; സൂര്യകുമാർ യാദവ്
'ശ്രേയസുമായി ഫോണിൽ സംസാരിച്ചു; ആരോഗ്യനില തൃപ്തികരം'; സൂര്യകുമാർ യാദവ്
  • ശ്രേയസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൂര്യകുമാർ യാദവ്.

  • ശ്രേയസിനെ കുറച്ചു ദിവസം കൂടി സൂക്ഷ്മ നിരീക്ഷണത്തിൽ വയ്ക്കും.

  • ശ്രേയസിന്റെ പ്ലീഹയ്ക്ക് ക്ഷതമേറ്റതായി സ്‌കാനിംഗിൽ കണ്ടെത്തി

View All
advertisement