TRENDING:

സോപാനസംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ

Last Updated:

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് ഹരിഗോവിന്ദൻ അംഗത്വം സ്വീകരിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: പ്രശസ്ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിംലീഗിൽ ചേർന്നു. പാണക്കാടെത്തിയാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് ഹരിഗോവിന്ദൻ അംഗത്വം സ്വീകരിച്ചു.
പാണക്കാട് തങ്ങളിൽ നിന്ന് ഹരിഗോവിന്ദൻ അംഗത്വം സ്വീകരിക്കുന്നു
പാണക്കാട് തങ്ങളിൽ നിന്ന് ഹരിഗോവിന്ദൻ അംഗത്വം സ്വീകരിക്കുന്നു
advertisement

ലീഗിൽ ചേരാനുള്ള തീരുമാനം സ്വയമെടുത്തതാണെന്നും നാമനിർദേശ പത്രിക സമർപ്പണത്തിന് മുൻപ് അംഗത്വം എടുത്താൽ അത് സ്ഥാനാർത്ഥിയാകാനുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെടുമെന്നുള്ളതുകൊണ്ടാണ് വൈകിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ സമീപകാലത്ത് വല്ലാത്തൊരു ധ്രുവീകരണത്തിന്റെ പ്രവണത കാണുന്നു. വരാനിരിക്കുന്ന സാമൂഹിക ദുരന്തത്തെ മുൻകൂട്ടികണ്ട് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയെന്നതാണ് കലാകാരന്റെ ധർമം. അല്ലാതെ പാട്ടുപാടുക, പണമുണ്ടാക്കുക, പ്രശസ്തി നേടുക എന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളിയെ പോലുള്ളവർ വേണ്ടാത്തതു പറയുമ്പോൾ അതിനെ പ്രതിരോധിക്കാൻ ബാധ്യതപ്പെട്ടവർ ഒരുവാക്കുപോലും പറയാതെ അവരെ കൂടെക്കൊണ്ടു നടക്കുന്നുവെന്നും ഹരിഗോവിന്ദൻ കുറ്റപ്പെടുത്തി. ഇടയ്ക്ക് താൻ വഴിതെറ്റി സംഘപരിവാർ വേദികളിലെത്തിയെന്നും കലാകാരന്മാരെയും അവർ പറയുന്ന കാര്യങ്ങളും സംഘപരിവാറിന് മനസിലാകില്ലെന്നും ഹരിഗോവിന്ദൻ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Prominent Sopana Sangeetham artist Njeralathu Harigovindan has officially joined the Indian Union Muslim League (IUML). He accepted the party membership from IUML State President Panakkad Sadiqali Shihab Thangal at Panakkad, Malappuram. Harigovindan stated that his decision was personal and aimed at countering the increasing communal polarization in Kerala. He emphasized that an artist's duty extends beyond earning fame to warning society about potential social disasters.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സോപാനസംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ
Open in App
Home
Video
Impact Shorts
Web Stories