TRENDING:

ദീ​പ നി​ശാ​ന്തി​ന്‍റെ ക​വി​താ വി​വാ​ദം; കോളജ് പ്രിന്‍സിപ്പല്‍ ഉ​ട​ന്‍ റിപ്പോര്‍ട്ട് നല്‍കും

Last Updated:

വിവാദത്തെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് യുജിസി പ്രിന്‍സിപ്പലിനോടു ആവശ്യപ്പെട്ടിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂര്‍: തൃ​ശൂ​ർ ​കേ​ര​ള​വ​ർ​മ കോ​ള​ജി​ലെ അധ്യാപിക ദീപ നിശാന്ത് കവിത മോഷണ വിവാദത്തിൽ യുജിസിക്ക് ഈ മാസം 31നകം കോളജ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് നല്‍കും. വിവാദത്തെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് യുജിസി പ്രിന്‍സിപ്പലിനോടു ആവശ്യപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടേയും അഭിപ്രായങ്ങള്‍ ശേഖരിച്ച്‌ ക്രോഡീകരിച്ച ശേഷമാകും യുജിസിക്കു വിശദമായ റിപ്പോര്‍ട്ട് നല്‍കുക.
advertisement

Also read: പൊതു സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്താന്‍ ശ്രമമെന്ന് ദീപ നിശാന്ത്

ദീപ നിശാന്തിന്റെ വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതു റിപ്പോര്‍ട്ടിനൊപ്പം ചേര്‍ക്കുമെന്നും കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. കവിതാമോഷണവുമായി ബന്ധപ്പെട്ട് കോളജിന് ഇതുവരെയും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നു പ്രിന്‍സിപ്പല്‍ പറഞ്ഞു. കോളജ് തല അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്ന് യുജിസി നിര്‍ദേശിച്ചിരുന്നു.

Also read: 'ചില പ്രത്യേക വൈകാരിക പരിസരങ്ങളിൽ ഞങ്ങൾ ചിലപ്പോ കക്കാറുണ്ട്; അതിനിത്ര പറയാനെന്തിരിക്കുന്നു': ദീപ നിശാന്ത്

advertisement

കലേഷിന്റെ 'അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/നീ' എന്ന കവിതയാണ് കേരളവര്‍മ്മ കോളജ് അധ്യാപിക ദീപ നിശാന്തിന്റേതെന്ന പേരില്‍ ഫോട്ടോ സഹിതം എകെപിസിടിഎയുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ച് വന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദീ​പ നി​ശാ​ന്തി​ന്‍റെ ക​വി​താ വി​വാ​ദം; കോളജ് പ്രിന്‍സിപ്പല്‍ ഉ​ട​ന്‍ റിപ്പോര്‍ട്ട് നല്‍കും