സമുദ്രാതിര്‍ത്തിയിലൂടെ എളുപ്പമെത്താന്‍ കഴിയുന്നതും ഫോര്‍ട്ട് കൊച്ചിയെ ഭീഷണിയുടെ മുൾമുനയിൽ നിർത്തുന്നു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തീരസംരക്ഷണ സേനയും നാവിക സേനയും അതീവ ജാഗ്രതയിലാണ്. ഫോര്‍ട്ടുകൊച്ചിയിലെ ഇടവഴികളില്‍ പോലും 24 മണിക്കൂറും പോലീസിന്റെ നിരീക്ഷണമുണ്ട്.
Also Read-ശ്രീലങ്കയിലെ ആക്രമണം ഇറാഖിലെ തോല്‍വിക്ക് മറുപടി: അഞ്ച് വർഷത്തിന് ശേഷം വീഡിയോ സന്ദേശവുമായി ഐഎസ് തലവൻ
മുറികളെടുത്ത് താമസിയ്ക്കുന്നവരേക്കുറിച്ച് ക്യത്യമായി വിവരങ്ങള്‍ നല്‍കണമെന്ന് ഹോട്ടലുകള്‍ക്കും ഹോംസ്‌റ്റേകള്‍ക്കും നിര്‍ദ്ദേശം നല്‍കി.അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ ഇ മെയില്‍ വിലാസവും ഫോണ്‍ നമ്പരുകളും പ്രചരിപ്പിക്കുന്നുണ്ട്.
advertisement
അതേസമയം ഫോര്‍ട്ട് കൊച്ചിയില്‍ പ്രവര്‍ത്തിച്ചു വരുന്നവയില്‍ പകുതിയിലധികം ഹോം സ്‌റ്റേകളും താമസക്കാരേക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പൊലീസിന് നല്‍കിയിട്ടില്ലെന്നാണ് സൂചന. ആ സാഹചര്യത്തിൽ വിവരങ്ങള്‍ നല്‍കാത്തയിടങ്ങളില്‍ റെയ്ഡ് നടത്തുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാനും പൊലീസ് പദ്ധതിയിടുന്നുണ്ട്.