TRENDING:

റിപ്പോർട്ടർ ടിവിയുടെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് കേന്ദ്രം

Last Updated:

കിറ്റെക്‌സ്  ഗാർമെന്റ്സ് മാനേജിംഗ് ഡയറക്‌ടർ സാബു എം.ജേക്കബ് നൽകിയ ഹർജിയിലാണ് കേന്ദ്രം ഹൈക്കോടതിയിൽ ഇക്കാര്യം അറിയിച്ചത്. റിപ്പോർട്ടറിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എറണാകുളം: റിപ്പോർട്ടർ വാർത്താ ചാനലിന്റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചതായി കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കിറ്റെക്‌സ്  ഗാർമെന്റ്സ് മാനേജിംഗ് ഡയറക്‌ടർ സാബു എം.ജേക്കബ് നൽകിയ ഹർജിയിലാണ് കേന്ദ്രം ഹൈക്കോടതിയിൽ ഇക്കാര്യം അറിയിച്ചത്. റിപ്പോർട്ടറിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
News18
News18
advertisement

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിം​ഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ബ്രോഡ്കാസ്റ്റ് ലൈസൻസില്ലാതെ റിപ്പോർട്ടർ ടിവി എന്ന സാറ്റലൈറ്റ് ചാനൽ നടത്തുന്നതിനെതിരെയാണ് ഹർജി നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ഹർജി നൽകിയതെന്നും സർക്കാർ അറിയിച്ചു.

എം വി നികേഷ്‌ കുമാർ, റാണി വർഗീസ് എന്നിവരാണ് കമ്പനിയുടെ ഡയറക്ടർമാർ. നിയമങ്ങൾ‌ പാലിക്കാതെയാണ് ചാനലിന്റെ ലൈസൻസ് മാറിയതെന്നാണ് ഹർജിയിൽ പറയുന്നത്. നിലവിലെ ഡയറക്ടർമാർക്ക് നിയമപരമായി ചാനൽ നടത്താൻ അവകാശമില്ലെന്നാണ് ​ഹ​ർജിയിലെ പ്രധാന ആരോപണം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളുടെ ചട്ടങ്ങൾ ലംഘിച്ച് ചാനലിന്റെ ഉടമസ്ഥതയും പ്രവർത്തനവും അനധികൃതമായി നടത്തുന്നുവെന്നും സാബു എം.ജേക്കബ് പരാമർശിക്കുന്നുണ്ട്. ഹർജിയിൽ ലൈസൻസ് ഉടമ എം വി നികേഷിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന്‌ കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റിപ്പോർട്ടർ ടിവിയുടെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് കേന്ദ്രം
Open in App
Home
Video
Impact Shorts
Web Stories