മുണ്ടക്കൈ കേന്ദ്രീകരിച്ചു കൊണ്ടാകും ഇന്നത്തെ തെരച്ചിൽ. ഇരുനൂറിധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. ഒറ്റപ്പെട്ട മേഖലയിലേക്ക് കൂടുതൽ സൈന്യം എത്തും. ചാലിയാർ പുഴയിലും ഇന്ന് തെരച്ചിൽ നടക്കും. എത്രയും വേഗം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ നടപടികൾ ഊർജിതമാണ്. ഇതിനായി ആശുപത്രികളിൽ കൂടുതൽ സജ്ജീകരണം ഒരുക്കും. രക്ഷാപ്രവർത്തനം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ചേരും.
വൈത്തിരിയിലെയും സുൽത്താൻ ബത്തേരിയിലെയും താലൂക്ക് ആശുപത്രികളിലും മാനന്തവാടി മെഡിക്കൽ കോളജിലും പോസ്റ്റ് മോർട്ടത്തിനുള്ള സജ്ജീകരണം ഉണ്ടെന്നും കളക്ടർ പറഞ്ഞു.
advertisement
അതേസമയം, വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 151 ആയി ഉയർന്നു. 211 പേർ കാണാതായവരുടെ പട്ടികയിലുണ്ട്. കേരളത്തെ ബാധിച്ച ഏറ്റവും വലിയ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ദുരന്തമാണിത്. നിരവധി കുടുംബങ്ങൾ ഒറ്റപ്പെടുകയും, 191 ലധികം പേർ ആശുപത്രിയിലുമാണ്. വൻ രക്ഷാദൗത്യം കഴിഞ്ഞ ദിവസം രാത്രി വൈകിയും തുടർന്നിരുന്നു.
Summary: Rescue operations at the landslide hit Wayanad would concentrate more at the epicentre, Mundakkai. Those stranded in different areas are to be transported to safer spots. Local residents and relatives have reported more people among the missing