TRENDING:

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; കൊച്ചി, തിരുവനന്തപുരം മേഖലകളിൽ കമ്മീഷണറേറ്റുകൾ

Last Updated:

ഋഷിരാജ് സിംഗ് ജയിൽവകുപ്പ് മേധാവിയാകും; ആനന്ദകൃഷ്ണൻ പുതിയ എക്സൈസ് കമ്മീഷണർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. കൊച്ചി, തിരുവനന്തപുരം മേഖലകളിൽ പൊലീസ് കമ്മീഷണറേറ്റുകൾ രൂപീകരിച്ചു. ഐജി റാങ്കിലുള്ളവർ കമ്മീഷണർമാരാകും. കളക്ടറുടെ മജിസ്റ്റീരിയൽ അധികാരങ്ങൾ കമ്മീഷണർമാർക്കും നൽകും. ‌എം ആർ അജിത്കുമാർ ദക്ഷിണമേഖല ഐജിയാകും. അശോക് യാദവ് ആണ് പുതിയ ഉത്തരമേഖലാ ഐ ജി. ക്രമസമാധാന ചുമതല ഒറ്റ എ‍ഡിജിപിക്ക് കീഴിലാക്കി. ഷെയ്ഖ് ദർബേഷ് സാഹിബിനാണ് ചുമതല. മനോജ് എബ്രഹാം പൊലീസ് ആസ്ഥാനത്തെ എഡിജിപിയാകും. ഐജി ദിനേന്ദ്ര കശ്യപ് തിരുവനന്തപുരത്തും വിജയ് സാഖറെ കൊച്ചിയിലും കമ്മീഷണറാകും. എഡിജിപി ആനന്ദകൃഷ്ണൻ പുതിയ എക്സൈസ് കമ്മീഷണറും ഋഷിരാജ് സിംഗ് ജയിൽ വകുപ്പ് മേധാവിയും ആകും. ഇതുസംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവച്ചു.
advertisement

തീരുമാനങ്ങൾ ഇങ്ങനെ

  • ക്രമസമാധാന ചുമതല ഒറ്റ എഡിജിപിക്ക് കീഴിൽ
  • കൊച്ചി കമ്മീഷണർ വിജയ് സാഖറെ
  • ഋഷിരാജ് സിംഗ് ജയിൽ വകുപ്പ് മേധാവിയായേക്കും
  • എഡിജിപി ആനന്ദകൃഷ്ണൻ പുതിയ എക്സൈസ് കമ്മീഷണറാകും
  • ഐജി ദിനേന്ദ്ര കശ്യപ് തിരുവനന്തപുരം കമ്മീഷണർ
  • മനോജ് എബ്രഹാം പൊലീസ് ആസ്ഥാനത്തെ എഡിജിപി
  • ഷെയ്ഖ് ദർബേഷ് സാഹിബ് ക്രമസമാധാന ചുമതലയുള്ള എഡിജിപി
  • advertisement

  • കളക്ടറുടെ മജിസ്റ്റീരിയൽ അധികാരങ്ങൾ കമ്മീഷണർമാർക്കും
  • കൊച്ചി, തിരുവനന്തപുരം മേഖലകളിൽ പൊലീസ് കമ്മീഷണറേറ്റുകൾ
  • ഐജി റാങ്കിലുള്ളവർ കമ്മീഷണർമാരാകും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; കൊച്ചി, തിരുവനന്തപുരം മേഖലകളിൽ കമ്മീഷണറേറ്റുകൾ